SignIn
Kerala Kaumudi Online
Sunday, 18 May 2025 4.15 PM IST

ഹോട്ട് എയർ ബലൂണിൽ കുടുങ്ങിയ 40കാരൻ കയർ പൊട്ടി നിലത്തേക്ക് വീണു, പിന്നാലെ ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
accident

ജയ്‌പൂർ: അന്തരീക്ഷത്തിൽ കുടുങ്ങിപ്പോയ ഹോട്ട് എയർ ബലൂണിന്റെ കയർ പൊട്ടി നിലത്ത് വീണ 40കാരന് ദാരുണാന്ത്യം. കോട്ട സ്വദേശിയായ വസുദേവ് ഖത്രിയാണ് മരിച്ചത്. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാരൻ ജില്ലയുടെ 35-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടയിലായിരുന്നു അപകടം.

ഹോട്ട് എയർ ബലൂൺ ഉയർത്തുന്നത് കാണാനെത്തിയ ഒരാളാണ് അപകടദൃശ്യങ്ങൾ പകർത്തിയത്. വീഡിയോയിൽ യുവാവ് ഹോട്ട് എയർ ബലൂണിന്റെ സഹായത്തോടെ ഉയരുന്നതും, 40 അടി ഉയരത്തിൽ എത്തിയതോടെ അന്തരീക്ഷത്തിൽ കുടുങ്ങിപ്പോകുന്നതും കാണാം. തുടർന്ന് കയർ പൊട്ടി നിലത്തേക്ക് പതിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അപകടത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെ; വസുദേവ് ഖത്രി ഹോട്ട് എയർ ബലൂൺ സർവീസ് പ്രൊവൈഡർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൂന്ന് ദിവസമായി ബാരനിൽ ആഘോഷങ്ങൾ നടന്നുവരികയായിരുന്നു. ഇന്നായിരുന്നു സമാപന ദിവസം. ബാരനിലെ സങ്കുൽ ഗ്രൗണ്ടിൽ നടന്ന പരിശീലന പറക്കലിനിടെയായിരുന്നു അപകടം നടന്നത്. വസുദേവ് ഖത്രിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, HOT AIR BALOON, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.