SignIn
Kerala Kaumudi Online
Wednesday, 20 May 2026 3.17 PM IST

ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്റെ പേര്; പാലക്കാട് നഗരസഭയിൽ തറക്കല്ലിടൽ ചടങ്ങിൽ പ്രതിഷേധം

protest

പാലക്കാട്: പാലക്കാട് നഗരസഭയിൽ നിർമിക്കുന്ന ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്റെ പേരിട്ടതിൽ വൻ പ്രതിഷേധം. യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയുമാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിടുന്നതിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. തറക്കല്ലിടൽ ചടങ്ങ് തടഞ്ഞുകൊണ്ടാണ് ആദ്യം യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനുപിന്നാലെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരുമായി വലിയ രീതിയിലുളള ഉന്തും തളളുമാണ് നഗരസഭയിൽ ഉണ്ടായത്. ഇവരെയും അറസ്റ്റ് ചെയ്ത് നീക്കാനുളള ശ്രമത്തിലാണ് പൊലീസ്. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് നൈപുണ്യ കേന്ദ്രം നിർമിക്കുന്നതെന്നും നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചല്ല നിർമാണം നടത്തുന്നതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ചരിത്രത്തിൽ ഒരു പ്രാധാന്യവുമില്ലാത്ത നേതാവിന്റെ പേര് പുതിയ കെട്ടിടത്തിന് ഇടാൻ സമ്മതിക്കില്ലെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PROTEST, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA