SignIn
Kerala Kaumudi Online
Sunday, 18 May 2025 4.54 PM IST

"ഒരു പെണ്ണ് എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ നോക്കി, ഇതുകണ്ട്‌ ഭാര്യ പറഞ്ഞത് "

Increase Font Size Decrease Font Size Print Page

മലയാള സിനിമയിലെ എവർഗ്രീൻ ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. 'ബസൂക്ക'യിലൂടെ അദ്ദേഹം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. സിനിമയെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

babu-antony

ലൊക്കേഷനിൽ മമ്മൂട്ടി ഭക്ഷണം കൊണ്ടുവരാറുണ്ടെന്നും അത് എല്ലാവർക്കും തരാറുണ്ടെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ നെഗറ്റീവ് കഥാപാത്രമാണോ അല്ലയോ എന്ന് താൻ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഫാൻസ് വന്ന് തന്നോട് സംസാരിക്കുകയും മറ്റും ചെയ്യുമ്പോൾ ഭാര്യയും മക്കളുമൊക്കെ ഉൾവലിഞ്ഞ് മാറിനിൽക്കുകയാണ് ചെയ്യാറെന്ന് അദ്ദേഹം പറയുന്നു. ഒരു പെൺകുട്ടി തന്നെ ചുംബിക്കാൻ ശ്രമിച്ചതിനെപ്പറ്റിയും അദ്ദേഹം തുറന്നുപറഞ്ഞു.

'സിനിമകൾ ചെയ്യാതിരിക്കുന്ന അവസരത്തിലാണ് അത് സംഭവിച്ചത്. ഞാനും ഭാര്യയും കുട്ടികളും വയനാട്ടിലേക്ക് പോകുകയായിരുന്നു. വണ്ടി ഒരു റെസ്‌റ്റോറന്റിൽ നിർത്തി, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു ഫാമിലി വന്നു. അക്കൂട്ടത്തിൽ രണ്ട് ടീനേജ് പെൺകുട്ടികളുണ്ടായിരുന്നു. എന്നോട് സംസാരിച്ച് ഫോട്ടോയെടുത്ത് പോയി. ഞങ്ങൾ അവിടെ നിന്നിറങ്ങി കാറിലേക്ക് പോകുമ്പോൾ തിരിഞ്ഞുനോക്കി. നേരത്തെ വന്ന ഒരു പെൺകുട്ടി ഞാൻ ഉപയോഗിച്ച നാപ്കിൻ എടുത്തോണ്ട് പോകുന്നു. കൈ തുടച്ചുവച്ചതാണ്. കിടുങ്ങിപ്പോയി ഞാൻ. ഇത് ഭാര്യയോട് പറഞ്ഞപ്പോൾ അവരും ഷോക്കായി.


പിന്നെ ഒരുതവണ ഞാനും ഭാര്യയും കൂടി തേക്കടിക്ക് പോയപ്പോൾ കുറേപ്പേർ ഞങ്ങളെ തടഞ്ഞുവച്ചു. അതിൽ പെൺകുട്ടികളൊക്കെയുണ്ടായിരുന്നു. അതിൽ ഒരു പെണ്ണ് എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ നോക്കി. ഭാര്യയ്ക്ക് ആകെപ്പാടെ പ്രശ്നമായി. ഹേയ് മാറിനിൽക്ക് എന്ന് അവൾ പറഞ്ഞു.'- അദ്ദേഹം വ്യക്തമാക്കി.

TAGS: BABU ANTONY, MOVIE NEWS, MALAYALAM MOVIE, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.