അമിതമായ വെയിലും പൊടിയും കാരണം പലരിലും ചർമ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് മുഖക്കുരു, കരിവാളിപ്പ് പോലുള്ളവ. കൃത്യമായ സംരക്ഷണം നൽകിയാൽ മാത്രമേ ചർമം സുന്ദരമായി സൂക്ഷിക്കാൻ സാധിക്കുകയുള്ളു. അതിനായി പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, പറ്റുന്ന ദിവസങ്ങളിലെല്ലാം ഒരു ഫേസ്‌പാക്ക് ഉപയോഗിക്കുക. ചർമം മൃദുലമാകാനും കരിവാളിപ്പ് മാറി തിളങ്ങാനും സഹായിക്കുന്ന ഒരു ഫേസ്‌പാക്ക് പരിചയപ്പെടാം. ഇത് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഉപയോഗിച്ചാൽ ഉത്തമമാണ്.
ആവശ്യമായ സാധനങ്ങൾ
ബീറ്റ്‌റൂട്ട് പൊടി - 1 ടീസ്‌പൂൺ
കാപ്പിപ്പൊടി - 1 ടീസ്‌പൂൺ
കറ്റാർവാഴ ജെൽ - 1 ടീസ്‌പൂൺ
തൈര് - 2 ടീസ്‌പൂൺ
വൈറ്റമിൻ ഇ കാപ്‌സ്യൂൾ - 1
തയ്യാറാക്കുന്ന വിധം
ഒരു വൃത്തിയുള്ള പാത്രത്തിലേക്ക് ബീറ്റ്‌റൂട്ട് പൊടിയും കാപ്പിപ്പൊടിയും കറ്റാർവാഴ ജെല്ലും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് തൈര് കൂടി ചേർത്ത് ഫേസ്‌പാക്ക് രൂപത്തിലാക്കുക. ശേഷം ഒരു വൈറ്റമിൻ ഇ കാപ്‌സ്യൂൾ കൂടി പൊട്ടിച്ച് ചേർക്കുക. ഇതൊരു പത്ത് മിനിട്ട് വച്ചശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കി തുടച്ചശേഷം ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കുക. 15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |