കൊച്ചി: ഉപഭോക്താക്കള്‍ക്ക് വിഷുകൈനീട്ടവുമായി ലുലുമാളില്‍ വിഷു ഓഫര്‍ സെയില്‍ തുടങ്ങി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും പലവഞ്ജന സാധനങ്ങള്‍ക്കും വിവിധതരം ബ്രാന്‍ഡുകളുടെ റെഡിമിക്‌സ് പായസപാക്കറ്റുകളും വിലക്കുറവില്‍ ലഭ്യമാകും. വിഷുക്കണിക്കാവശ്യമായ കണി വെള്ളരി, മുന്തിരി, തേങ്ങ, മാമ്പഴം, പഴം തുടങ്ങിയവയെല്ലാം ലഭിക്കും. കൂടാതെ ംംം.ഹൗഹൗവ്യുലൃാമൃസല.േശി വെബ് സൈറ്റ് വഴിയും 7306112599 എന്ന വാട്‌സ് ആപ്പ് നമ്പര്‍ വഴിയും ലുലു കണി കിറ്റും സദ്യയും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം.
449 രൂപയാണ് വിഷു സദ്യയുടെ വില. പാലട പ്രഥമനും , പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25ലധികം വിഭവങ്ങള്‍ അടങ്ങുന്നതാണ് ലുലുവിലെ സ്‌പെഷ്യല്‍ വിഷുസദ്യ.കസവ് മുണ്ടും കണ്ണാടിയും കണിവെള്ളരിയും അടങ്ങുന്ന വിഷുക്കണി കിറ്റ് 799 രൂപയ്ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്വന്തമാക്കാം. മുന്‍കുട്ടി ബുക്കിംഗിലൂടെ നേരിട്ടും ഓണ്‍ലൈന്‍ വഴി ഹോം ഡെലിവറിയിലൂടെയും 10 കിലോമീറ്റര്‍ പരിധിയില്‍ സദ്യയും വിഷുകിറ്റും എത്തിക്കും.
വിഷുക്കണി കിറ്റ് പ്രീ ബുക്കിംഗ് ഇന്ന് സ്വീകരിക്കും. 14ന് രാവിലെ 10 മുതല്‍ സദ്യ വാങ്ങാം. വിഷുസദ്യയ്ക്കായി ഏപ്രില്‍ 13വരെ ബുക്കിംഗ് സൗകര്യമുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്ക് 17 തരം പായസങ്ങളുമായി പായസമേളയും ഒരുക്കിയിട്ടുണ്ട്. പാല്‍പായസം, പൈനാപ്പിള്‍ പായസം, ക്യാരറ്റ്, ഡേറ്റ്, സേമിയ, ചക്ക പായസം തുടങ്ങി നീളുന്നു പായസ വിഭവങ്ങള്‍. ലുലു ഫാഷനില്‍ വിഷു സ്‌പെഷ്യല്‍ മെന്‍സ് , ലേഡിസ്, കുട്ടികളുടെ വസ്ത്രങ്ങളും വിലക്കിഴിവില്‍ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |