ഇന്ന് അധികം ആളുകളെയും അലട്ടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് നര. ചെറിയ കുട്ടികൾക്ക് വരെ ഇപ്പോൾ അകാല നര ബാധിക്കുന്നു. ഈ നര മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ ഡെെകൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇത് മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്.
നിരന്തരമുള്ള കെമിക്കൽ ഡെെയുടെ ഉപയോഗം മുടി പെട്ടെന്ന് പൊട്ടിപോകുന്നതിനും കൂടുതൽ നരയ്ക്കുന്നതിനും കാരണമാകുന്നു. എപ്പോഴും പ്രകൃതിദത്തമായി മുടിയെ സംരക്ഷിക്കുന്നതാണ് നല്ലത്. യാതൊരു വിധ പ്രത്യാഘാതങ്ങളുമില്ലാത്ത തികച്ചും പ്രകൃതിദത്തമായ പല മാർഗങ്ങളും പണ്ട് മുതൽ തന്നെ ഇതിന് ഉണ്ട്. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ഏത് നരച്ചമുടിയും കറുപ്പിക്കുന്ന ഒരു പായ്ക്ക് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ചർമ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ മിക്ക പ്രശ്നങ്ങൾക്കും ബിറ്റ്റൂട്ട് ഒരു പരിഹാരമാണ്. മുടികൊഴിച്ചിൽ, നര എന്നിവയെല്ലാം ഒഴിവാക്കാൻ ബീറ്റ്റൂട്ട് സഹായിക്കുന്നു. മുടി തഴച്ചുവളരാനും ഇത് നല്ലതാണ്.
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് നീലയമരി. മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പല ഉത്പ്പന്നങ്ങളിലും നീലയമരി ചേർക്കാറുണ്ട്. മുടിയുടെ നര മാറ്റാൻ നീലയമരി വളരെ നല്ലതാണ്.
തേയിലയിലെ കാറ്റെച്ചിനുകളും പോളിഫെനോളുകളും രോമകൂപങ്ങളെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
പായ്ക്ക് തയ്യാറാക്കുന്ന വിധം
ആദ്യം ബിറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം തേയില വെള്ളം ചേർത്തി അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കണം. സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് പാത്രത്തിൽ ആവശ്യമായ നീലയമരിപ്പൊടി എടുക്കുക. ശേഷം ബീറ്റ്റൂട്ട് പേസ്റ്റ് ഇതിലേക്ക് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. കുറച്ച് നേരം ഇവ ആ പാത്രത്തിൽ തന്നെ അടച്ച് വയ്ക്കണം. ശേഷം ഇത് മുടിയിൽ തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകാം. ഒരുപാട് മുടി നരച്ചിരിക്കുന്നവർ മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്താൽ എല്ലാ മുടിയും കറുക്കും. മാസത്തിൽ ഒരിക്കൽ ഈ പായ്ക്ക് ഉപയോഗിക്കാം. ഇത് മുടി നരയ്ക്കുന്നത് തടയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |