SignIn
Kerala Kaumudi Online
Tuesday, 17 September 2019 10.13 PM IST

പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ത്? വെളിപ്പെടുത്തലുമായി നിഷ ജോസ് കെ.മാണി

nisha-jose-2

നി​ഷ​ ​ജോ​സ് ​കെ.​മാ​ണി​ക്ക് ​കു​ടും​ബം​ ​ക​ഴി​ഞ്ഞാ​ൽ​ ​അ​ത്ര​മേ​ൽ​ ​പ്രി​യ​പ്പെ​ട്ട​താ​ണ് ​ജ​ലം.​ ​ജീ​വി​തം​ ​ത​ന്നെ​ ​വെ​ള്ളം​പോ​ലെ​ ​ഒ​ഴു​കു​ക​യാ​ണെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​ആ​ല​പ്പു​ഴ​ക്കാ​രി​യാ​യ​ത് ​കൊ​ണ്ട് ​മാ​ത്ര​മ​ല്ല​ ​വെ​ള്ള​ത്തോ​ടു​ള്ള​ ​ഇ​ഷ്‌​ടം​ ​കൊ​ണ്ടു​കൂ​ടി​യാ​ണ് ​നീ​ന്ത​ൽ​ ​പ​ഠി​ച്ച​ത്.​ ​സ്‌​കൂ​ബാ​ ​ഡൈ​വിം​ഗി​ൽ​ ​പ്ര​ത്യേ​ക​ ​വൈ​ദ​ഗ്ദ്ധ്യ​മു​ണ്ട്.​ ​കാ​റി​നു​ള്ളി​ൽ​ ​എ​പ്പോ​ഴും​ ​ലൈ​ഫ് ​ജാ​ക്ക​റ്റു​ണ്ടാ​വും.​ ​രാ​ഷ്ട്രീ​യ​ ​വി​വാ​ദ​ങ്ങ​ൾ​ ​തി​ള​ച്ചു​ ​മ​റി​യു​മ്പോ​ൾ​ ​നി​ഷ​ ​കൂ​ളാ​യി​ ​ക​രി​ങ്ങോ​ഴ​യ്‌​ക്ക​ൽ​ ​വീ​ട്ടി​ലു​ണ്ട്.​ ​സാ​മൂ​ഹ്യ​ ​സേ​വ​നം,​​​ ​പു​സ്‌​ത​ക​മെ​ഴു​ത്ത്,​​​ ​ഇല​ക്‌ഷൻ​ ​പ്ര​ച​ര​ണം​ ​ഇ​ങ്ങ​നെ​ ​തി​ര​ക്കി​ലാ​ണ്.​ ​നി​ഷ​ ​ജോ​സ് .​കെ.മാ​ണി​ ​'​കേ​ര​ള​കൗ​മു​ദി​യോ​ട് ​"സം​സാ​രി​ച്ചു.


തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ക്കു​മ്പോ​ൾ​ ​എ​ന്നും​ ​നി​ഷ​ ​ജോ​സ് ​കെ.​ ​മാ​ണി​യു​ടെ​ ​പേ​ര് ​ഉ​യ​ർ​ന്നു​വ​രും.​ വൈ​കാ​തെ​ ​അ​പ്ര​തീ​ക്ഷി​ത​ ​സ്ഥാ​നാ​ർ​ത്ഥി​ ​മ​ത്സ​രി​ക്കും.​ ​എ​ന്താ​ണ് ​ഇ​തി​ന് ​പി​ന്നി​ൽ​ ​?​
എ​ന്താ​ണെ​ന്ന് ​എ​നി​ക്കും​ ​അ​റി​യി​ല്ല.​ ​ഞാ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ന് ​അ​തീ​ത​മാ​യി​ ​സ​മൂ​ഹ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ്.​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​ഇ​റ​ങ്ങു​ന്ന​തി​നെ​പ്പ​റ്റി​ ​ഇ​തു​വ​രെ​ ​ചി​ന്തി​ച്ചി​ട്ടു​മി​ല്ല.​ ​അ​തി​നു​ള്ള​ ​മെ​യ് ​വ​ഴ​ക്ക​വും​ ​എ​നി​ക്കി​ല്ല.​ ​എ​ന്റെ​ ​ജീ​വി​തം​ ​വെ​ള്ളം​പോ​ലെ​യാ​ണ്.​ ​ഭാ​വി​യി​ൽ​ ​എ​വി​ടെ​ ​ഒ​ഴു​കി​ച്ചേ​രു​മെ​ന്ന് ​പ​റ​യാ​നാ​വി​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഇ​പ്പോ​ഴെ​ന്താ​ണോ​ ​അ​താ​ണ് ​ഞാ​ൻ.​ ​എ​നി​ക്ക് ​പൊ​സി​ഷ​ൻ​സ് ​പേ​ഴ്സ​ൺ​ ​ആ​കാ​ന​ല്ല,​​​ ​പീ​പ്പി​ൾ​സ് ​പേ​ഴ്സ​ൺ​ ​ആ​കാ​നാ​ണ് ​ഇ​ഷ്‌​ടം.

അ​നാ​വ​ശ്യ​മാ​യി​ ​പേ​ര് ​വ​ലി​ച്ചി​ഴ​യ്‌​ക്കു​ന്ന​ത് ​ശ​ത്രു​ക്ക​ളാ​ണോ​?​
എ​നി​ക്ക് ​ശ​ത്രു​ക്ക​ളു​ണ്ടെ​ന്ന് ​ഞാ​ൻ​ ​ക​രു​തു​ന്നി​ല്ല.​ ​എ​ല്ലാ​വ​രോ​ടും​ ​ഒ​രു​പോ​ലെ​ ​ചി​രി​ച്ചു​കൊ​ണ്ട് ​പെ​രു​മാ​റു​ന്ന​യാ​ളാ​ണ് ​ഞാ​ൻ.​ ​ഒ​രു​ ​പ​ദ​വി​യും​ ​ആ​ഗ്ര​ഹി​ക്കാ​തെ​യാ​ണ് ​ഞാ​ൻ​ ​സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​ത്.​ ​അ​ത് ​ഇ​നി​യും​ ​തു​ട​രും.​ ​കാ​രു​ണ്യം​ ​എ​ല്ലാ​വ​ർ​ക്കും​ ​കൊ​ടു​ക്ക​ണം.​ ​ജ​ന​ങ്ങ​ളു​ടെ​ ​സു​ഖ​ത്തി​ലും​ ​ദു​:​ഖ​ത്തി​ലും​ ​കൂ​ടെ​ ​നി​ൽ​ക്കാ​ൻ​ ​ഒ​രു​ ​പ​ദ​വി​യും​ ​വേ​ണ്ടെ​ന്നാ​ണ് ​അ​ച്ചാ​ച്ച​ൻ​ ​(​കെ.​ ​എം.​ ​മാ​ണി​)​​​ ​പ​ഠി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഇ​ക്കു​റി​ ​നി​ഷ​യു​ടെ​ ​പേ​ര് ​ആ​ദ്യം​ ​പ​ര​മാ​ർ​ശി​ച്ച​ത് ​പി.​ജെ.​ ​ജോ​സ​ഫ് ​ആ​ണ്.​ ​എ​ന്തു​കൊ​ണ്ടാ​വും​?​
എ​നി​ക്ക​റി​യി​ല്ല.​ ​ഇ​തൊ​ന്നും​ ​വ്യ​ക്തി​പ​ര​മ​ല്ല​ല്ലോ​?​​​ ​അ​തൊ​ക്കെ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​ഗെ​യിം​ ​ആ​ണെ​ന്ന് ​വി​ശ്വ​സി​ക്കാ​നാ​ണ് ​ഇ​ഷ്‌​ടം.

നി​ഷ​ ​മ​ത്സ​രി​ക്ക​ണ​മെ​ന്ന് ​പാ​ർ​ട്ടി​ക്കു​ള്ളി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​പേ​രും​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ല്ലോ​?​
പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടാ​വാം.​ ​പ​ക്ഷേ,​​​ ​എ​ന്റെ​ ​മ​ന​സി​ൽ​ ​അ​ങ്ങ​നെ​യൊ​രു​ ​ചി​ന്ത​ ​ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല.​ ​അ​ച്ചാ​ച്ച​ന്റെ​ ​മ​രു​മ​ക​ളാ​യി​ ​ഇ​വി​ടെ​ ​എ​ത്തി​യ​താ​ണ് ​എ​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കാ​ര്യം.​ ​എ​നി​ക്ക് ​അ​ച്‌​ഛ​നും​ ​സു​ഹൃ​ത്തും​ ​വെ​ൽ​വി​ഷ​റും​ ​വ​ഴി​കാ​ട്ടി​യും​ ​അ​ങ്ങ​നെ​ ​പ​ല​ത​ര​ത്തി​ലാ​യി​രു​ന്നു​ ​അ​ച്ചാ​ച്ച​ൻ.​ ​പാ​ലാ​യ്‌​ക്ക് ​അ​ച്ചാ​ച്ച​ൻ​ ​എ​ന്താ​യി​രു​ന്നെ​ന്ന് ​ഒ​ന്നു​ ​പു​റ​ത്തി​റ​ങ്ങി​ ​നോ​ക്കി​യാ​ൽ​ ​അ​റി​യാം.​ ​അ​ച്ചാ​ച്ച​ൻ​ ​ധ​രി​ച്ചി​രു​ന്ന​ ​വ​സ്ത്രം​ ​പോ​ലെ​ ​അ​ത്ര​യും​ ​നീ​റ്റാ​വ​ണം​ ​പാ​ലാ​യി​ലെ​ ​റോ​ഡു​ക​ളെ​ന്ന് ​അ​ച്ചാ​ച്ച​ന് ​നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​ആ​ ​സ്നേ​ഹം​ ​എ​ന്നും​ ​ജ​ന​ങ്ങ​ളു​ടെ​ ​മ​ന​സി​ലു​ണ്ട്.

പാ​ർ​ട്ടി​ ​അം​ഗ​ങ്ങ​ൾ​ ​അ​ല്ലാ​ത്ത​വ​ർ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് ​യോ​ജി​ക്കു​ന്നു​ണ്ടോ​?​
പാ​ർ​ട്ടി​ക്കാ​ര്യ​ത്തി​ൽ​ ​എ​നി​ക്ക് ​എ​ങ്ങ​നെ​ ​മ​റു​പ​ടി​ ​പ​റ​യാ​നാ​വും.​ ​ഇ​ത്ത​രം​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ജോ​സ് ​അ​ല്ലേ​ ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ത്.

നി​ഷ​ ​ജോ​സ് ​കെ.​ ​മാ​ണി​യു​ടെ​ ​സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പൊ​ള്ള​യാ​ണെ​ന്നും​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നു​മാ​ണ​ല്ലോ​ ​വി​മ​ർ​ശ​നം​?​
അ​ങ്ങ​നെ​ ​ഒ​രു​ ​ആ​ഗ്ര​ഹം​ ​എ​നി​ക്കി​ല്ലെ​ന്നു​ള്ള​തി​ന്റെ​ ​തെ​ളി​വ​ല്ലേ​ ​ഞാ​ൻ​ ​ഇ​തു​വ​രെ​ ​മ​ത്സ​രി​ക്കാ​ത്ത​ത്.​ ​എ​നി​ക്ക് ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ങ്ങ​ളി​ല്ല.​ ​ഞാ​ൻ​ ​തി​ക​ഞ്ഞ​ ​ഈ​ശ്വ​ര​വി​ശ്വാ​സി​യാ​ണ്.​ ​എ​ല്ലാ​വ​രേ​യും​ ​ചേ​ർ​ത്തു​ ​നി​റു​ത്താ​നും​ ​സ്നേ​ഹി​ക്കാ​നും​ ​സ​ഹാ​യം​ ​ചെ​യ്യാ​നു​മാ​ണ് ​എ​നി​ക്ക് ​ഇ​ഷ്ടം.

സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ ​ട്രോ​ളു​ക​ൾ​ ​വേ​ദ​നി​പ്പി​ക്കാ​റു​ണ്ടോ​?​
ആ​ദ്യ​മൊ​ക്കെ​ ​മ​ന​സ് ​വി​ഷ​മി​ച്ചി​രു​ന്നു.​ ​ഇ​തൊ​ക്കെ​ ​അ​ച്ചാ​ച്ച​നെ​ ​കാ​ണി​ച്ച് ​പ​രി​ഭ​വം​ ​പ​റ​യു​മ്പോ​ൾ​ ​ചി​രി​ച്ചു​കൊ​ണ്ട് ​വി​ട്ടു​ക​ള​യാ​ൻ​ ​എ​ന്നെ​ ​ഉ​പ​ദേ​ശി​ക്കു​മാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ഇ​തൊ​ന്നും​ ​ഓ​ർ​ത്ത് ​ഞാ​നും​ ​മ​ന​സ് ​പു​ണ്ണാ​ക്കാ​റി​ല്ല.​ ​എ​ന്നെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​ലൈം​ഗി​ക​മാ​യി​ ​അ​പ​മാ​നി​ച്ച​യാ​ൾ​ക്കെ​തി​രെ​ ​പ്ര​തി​ക​രി​ച്ച​തോ​ടെ​ ​ഇ​പ്പോ​ൾ​ ​അ​ത്ത​ര​ത്തി​ലു​ള്ള​ ​ശ​ല്യ​ങ്ങ​ളി​ല്ല.

യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​വി​ജ​യ​ ​സാ​ദ്ധ്യ​ത​?​
ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തേ​ക്കാ​ൾ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​ജോ​സ് ​ടോം​ ​പു​ലി​ക്കു​ന്നേ​ൽ​ ​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണ്.​ ​അ​ച്ചാ​ച്ച​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​അ​ദ്ദേ​ഹം​ ​നി​യ​മ​സ​ഭ​യി​ലെ​ത്തും.​ ​അ​ച്ചാ​ച്ച​നെ​ ​സ്നേ​ഹി​ക്കു​ന്ന​വ​രെ​ല്ലാം​ ​ജോ​സ് ​ടോ​മി​ന് ​വോ​ട്ട് ​ചെ​യ്യും.​ ​വോ​ട്ട് ​തേ​ടി​യി​റ​ങ്ങു​മ്പോ​ൾ​ ​ഒ​രാ​ൾ​ ​പോ​ലും​ ​അ​ച്ചാ​ച്ച​നെ​പ്പ​റ്റി​ ​എ​ന്തെ​ങ്കി​ലും​ ​പ​റ​യാ​തി​രു​ന്നി​ട്ടി​ല്ല.

മാ​ണി​ ​സി. ​കാ​പ്പ​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തെ​ ​എ​ങ്ങ​നെ​ ​കാ​ണു​ന്നു​?​
എ​ൻ.​സി.​പി​യു​ടെ​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ശ​ര​ത് ​പ​വാ​ർ​ ​ഞ​ങ്ങ​ളു​ടെ​ ​കു​ടും​ബ​ ​സു​ഹൃ​ത്താ​ണ്.​ ​അ​ങ്കി​ൾ​ ​എ​ന്നാ​ണ് ​ഞാ​ൻ​ ​വി​ളി​ക്കു​ന്ന​ത്.​ ​സൗ​ഹൃ​ദം​ ​വേ​റെ​ ​രാ​ഷ്ട്രീ​യം​ ​വേ​റെ.​ ​എ​ല്ലാ​ ​ആ​ളു​ക​ൾ​ക്കും​ ​സ്ട്രെം​ഗ്തും​ ​വീ​ക്നെ​സും​ ​ഉ​ണ്ട​ല്ലോ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INTERVIEW NISHA JOSE K MANI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.