തിരുവനന്തപുരം: ചിക്കന്‍കറിക്ക് ചൂട് കുറഞ്ഞുവെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപം അമരവിളയിലെ പുഴയോരം ഹോട്ടലിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹോട്ടലുടമയായ ദിലീപിന് പരിക്കേറ്റു. നെയ്യാറ്റിന്‍കര സ്വദേശിയായ സജിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഒന്‍പത് പേര്‍ അടങ്ങുന്ന സംഘമാണ് ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിക്കാനായി എത്തിയത്.
സജിനും സംഘവും ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ കറിക്ക് ടേബിളില്‍ വിളമ്പിയപ്പോള്‍ ചൂട് കുറവായിരുന്നു എന്നാണ് ആരോപണം. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഹോട്ടലില്‍ വച്ച് തര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഇതിനിടെ കടയിലുണ്ടായിരുന്ന ഒരു സോഡാ കുപ്പി കൊണ്ട് ദിലീപനെ ആക്രമിക്കുകയായിരുന്നു സംഘം എന്നാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദിലീപ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിന്‍കരയിലെ തന്നെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.
ഇതിന് ശേഷം , നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെത്തിയ ദിലീപ് തന്നെ സജിന്‍ ദാസും സംഘവും സോഡാ കുപ്പി ഉപയോഗിച്ച് ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചുവെന്ന് കാണിച്ച് പരാതി എഴുതി നല്‍കുകയും ചെയ്തു. സജിന്‍ദാസ്, പ്രവീണ്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഒന്‍പത് പേര്‍ക്കെതിരേ ദിലീപ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |