തിരുവനന്തപുരം: കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ മാനേജർ തസ‌്‌തികയിൽ അപേക്ഷകൾ ക്ഷണിച്ചു. കരാർഅടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. 40 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഈ ജോലിക്ക് വേണ്ട യോഗ്യത, ശമ്പളം തുടങ്ങിയ കാര്യങ്ങൾ അറിയാം.
മാർക്കറ്റിംഗ് അല്ലെങ്കിൽ അഗ്രി ബിസിനസിൽ എംബിഎ പാസായിരിക്കണം. അല്ലെങ്കിൽ തതുല്യ പിജി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രക്യുവർമെന്റ് മാർക്കറ്റിംഗിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 23 ആണ്. കൂടുതൽ വിവരങ്ങൾക്കായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |