നമ്മളുടെ പലരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് കറിവേപ്പില. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ കറിവേപ്പില വിറ്റാമിൻ എ, ബി, സി, ബി 2 എന്നിവയാൽ സമ്പന്നമാണ്. ഇരുമ്പിന്റെയും കാൽസ്യത്തിന്റെ ഉറവിടമായ ഇത് ഭക്ഷണങ്ങളിലെ രുചിയും മണവും കൂട്ടുന്നു. മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില വളരെ നല്ലതാണ്. അതിനാൽ ടെറസിൽ വരെ കറിവേപ്പില നടുന്നവരുണ്ട്. എന്നാൽ കറിവേപ്പിലയും വാസ്തുവും തമ്മിൽ ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല.
ഇന്ന് ഏറെപ്പേർ വിശ്വസിക്കുന്ന ഒന്നാണ് വാസ്‌തുശാസ്ത്രം. വീട് പണിയുമ്പോഴും വീട് ഒരുക്കുമ്പോഴും വാസ്തുവിന് വലിയ പ്രാധാന്യം നൽകുന്നവരുണ്ട്. വാസ്തുശാസ്ത്ര പ്രകാരം വളരെയേറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് കറിവേപ്പില. ഈ ചെടി നടുന്നതിന് വാസ്തുശാസ്ത്രത്തിൽ പ്രത്യേക സ്ഥാനങ്ങളും നിഷ്‌കർഷിക്കുന്നുണ്ട്.
കറിവേപ്പില ശരിയായ ദിശയിൽ നടുന്നത് കുടുംബത്തിന് സമൃദ്ധിയും സമ്പത്തും പ്രദാനം ചെയ്യുന്നു. ശരിയായ ദിശയിൽ നട്ടില്ലെങ്കിൽ ദോഷം ഭവിക്കുകയും ചെയ്യും. വീട്ടിന്റെ പടിഞ്ഞാറ് ദിശ ചന്ദ്ര ദിശയായി കണക്കാക്കപ്പെടുന്നു, അതിനാൽ ഈ ദിശയിൽ കറിവേപ്പില നടുന്നതിന് ഏറ്റവും അനുയോജ്യമാണ്. കൂടാതെ നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാനും ഇത് സഹായിക്കും. പടിഞ്ഞാറ് ദിശയിൽ കറിവേപ്പില നടുന്നത്. സമ്പത്തും ഐശ്വര്യവും കൂട്ടുന്നുവെന്നും വാസ്തുവിൽ പറയുന്നു. കറിവേപ്പില ഉണങ്ങിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. അങ്ങനെ സംഭവിക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കിലേയ്ക്കും സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കും നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |