മുംബയ്: കോടിക്കണക്കിന് ആരാധാകരുള്ള ക്രിക്കറ്റ് താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ താരത്തിന്റെ കുടുംബത്തോടും പലര്‍ക്കും ഈ ആരാധനയുണ്ട്. അതുകൊണ്ട് തന്നെ രോഹിത് ശര്‍മ്മയുടെ കുടുംബത്തിന്റെ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം താരത്തിന് രണ്ടാമത് ഒരു മകന്‍ കൂടി ജനിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ ഇത് വലിയ ആഘോഷമാക്കി താരത്തിന്റെ ആരാധകര്‍ മാറ്റുകയും ചെയ്തിരുന്നു.
2015ല്‍ ആണ് രോഹിത് ശര്‍മ്മ റിതികയെ വിവാഹം ചെയ്തത്. ഇന്ത്യയുടേയും മുംബയ് ഇന്ത്യന്‍സിന്റേയും മത്സരങ്ങള്‍ കാണാന്‍ മിക്കപ്പോഴും രോഹിത്തിന്റെ ഭാര്യയും മകള്‍ സമയ്‌റയും സ്‌റ്റേഡിയത്തില്‍ എത്താറുണ്ട്. മകളും രോഹിത്തും തമ്മിലുള്ള സ്‌നേഹബന്ധവും വളരെ പ്രശസ്തമാണ്. താരത്തിന് ലഭിക്കുന്ന അതേ സ്‌നേഹം തന്നെയാണ് ആരാധകരില്‍ നിന്ന് മകള്‍ക്കും ലഭിക്കുന്നത്. രോഹിത് ശര്‍മ്മയുടെ മകളുടെ സ്‌കൂളിലെ വിശേഷങ്ങളാണ് ഇപ്പോള്‍ ദേശീയ മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഏത് സ്‌കൂളിലാണ് സമയ്‌റ പഠിക്കുന്നത് ? എത്ര രൂപയാണ് ഇവിടെ ഫീസായി രോഹിത് നല്‍കുന്നത് തുടങ്ങിയ വിവരങ്ങളാണ് അടുത്തിടെ പുറത്ത് വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളിലാണ് രോഹിത് ശര്‍മ്മ മകളെ പഠിപ്പിക്കുന്നത്. മുംബയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സമയ്‌റ പഠിക്കുന്നത്. 2003ലാണ് അംബാനി കുടുംബം ഈ സ്‌കൂള്‍ ആരംഭിച്ചത്. എല്‍കെജി മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസമാണ് ഈ സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്.
ലക്ഷങ്ങളാണ് ഇവിടെ ട്യൂഷന്‍ ഫീസ് ഇനത്തില്‍ ഈടാക്കുന്നത്. 2023-24 അക്കാദമിക വര്‍ഷത്തെ ഫീസ് ഇനത്തില്‍ എല്‍കെജി കുട്ടികള്‍ക്ക് പ്രതിവര്‍ഷം 14 ലക്ഷം രൂപയാണ് ഫീസായി മാത്രം ഈടാക്കുന്നത്. 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് 20 ലക്ഷം രൂപയാണ്. കുട്ടികള്‍ക്കുള്ള യൂണിഫോം, ടേം ഫീസ്, പുസ്തകങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയെല്ലാം ഈ തുകയില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികളുടെ മക്കള്‍ പഠിക്കുന്നത് റിലയന്‍സ് ഗ്രൂപ്പിന്റെ ഈ സ്‌കൂളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |