SignIn
Kerala Kaumudi Online
Saturday, 17 May 2025 8.37 AM IST

2200 കോടി ചെലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം; ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാകും

Increase Font Size Decrease Font Size Print Page
bridge

ബീജിംഗ്: ചെലവാക്കുന്നത് 2200 കോടി രൂപ, നിര്‍മാണം 2025 ജൂണില്‍ പൂര്‍ത്തിയാക്കും. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ കാര്യമാണ്. ചൈനയിലാണ് ഹുവജിയാംഗ് ഗ്രാന്‍ഡ് കാന്യന്‍ ബ്രിഡ്ജ് എന്ന് പേര് നല്‍കിയിരിക്കുന്ന പാലം ഒരുങ്ങുന്നത്. ഈ വര്‍ഷം ജൂണില്‍ പാലം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ചൈനയിലെ ഗുയിസും പ്രവിശ്യയിലെ രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഉയരം കൂടിയ ഈ പാലം.

ചൈനയിലെ ഷാന്ത്യാന്‍ - പുക്‌സി എക്‌സ്പ്രസ് ഹൈവേയുടെ ഭാഗമായിട്ടാണ് പാലം വരുന്നത്. 2,200 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. ഈഫല്‍ ടവറിനെക്കാള്‍ 200 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതിചെയ്യുന്നത്. 2890 മീറ്റര്‍ നീളമുള്ളതാണ് ഈ പാലം. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഒരുമണിക്കൂര്‍ വരുന്ന യാത്രയുടെ ദൈര്‍ഘ്യം ഏതാനും മിനിറ്റുകളായി ചുരുക്കാം. പാലത്തെ വിനോദസഞ്ചാരത്തിന്റെ ഭാഗം കൂടിയാക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

2.890 കിലോമീറ്ററില്‍ സ്ഥിതി ചെയ്യുന്ന പാലം അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ഗോള്‍ഡന്‍ ഗേറ്റ് പാലത്തേക്കാള്‍ ഒമ്പത് മടങ്ങ് ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ചൈനീസ് അധികൃതര്‍ തന്നെയാണ് ഡ്രോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

TAGS: NEWS 360, WORLD, WORLD NEWS, BRIDGE, CHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.