കൊച്ചി: ഇൻസ്റ്റഗ്രാമിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ടെത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലീമാണ് എറണാകുളം സൈബർ പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പരാതിക്കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്വന്തം ചിത്രവും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ചിത്രവുമാണ് ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പരാതിക്കാരിയായ പെൺകുട്ടിക്കും പ്രതി ഫോട്ടോ അയച്ച് കൊടുക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |