സൈബറിടത്ത് കൊച്ചുകുട്ടികളുടെ ക്യൂട്ട് വീഡിയോകൾക്ക് ആരാധകരേറെയാണ്. അവരുടെ പാട്ടുകളും ഡാൻസുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
വേദിയിൽ കുറച്ച് കുട്ടികൾ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരു കൊച്ചുപെൺകുട്ടിയും വേദിയിലുണ്ട്. അവളാണ് വൈറലാകുന്ന വീഡിയോയിലെ ഹൈലൈറ്റ്. ചേച്ചിമാർ നൃത്തം ചെയ്യുന്നതുപോലെ, അതേ ചുവടുകൾ വച്ച് സമീപത്തുനിന്ന് കൊച്ചുകുട്ടിയും നൃത്തം ചെയ്യുകയാണ്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
"കണ്ടിട്ട് അവരെ പഠിപ്പിച്ച ടീച്ചർ ആണെന്ന തോന്നുന്നു"- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. "സംശയമെന്ത്, ടീച്ചർ തന്നെ. ഇവിടുള്ള ലൈക്ക് മുഴുവൻ നമ്മുടെ ഈ ടീച്ചർക്കാണ്", "മാതാപിതാക്കൾക്ക് ദൈവം കനിഞ്ഞു നൽകിയ വരദാനം.", "ആ കുഞ്ഞു മനസ്... ഇതെല്ലാം പഠിച്ച് മനഃപാഠമാക്കിയ കാര്യം ഓർക്കുമ്പോൾ അതിശയം തോന്നുന്നു... ആശ്ചര്യം", "ചിലതക്കൊ കാണുമ്പോൾ നമുക്ക് കണ്ടിരിക്കാൻ തോന്നും", "കുഞ്ഞു മോളാണ് ഹീറോയിൻ", "നല്ല രസായിട്ട് കളിച്ചു കുഞ്ഞി പെണ്ണ്", "ധൈര്യമായി കളിച്ചോളൂ, സ്റ്റെപ് തെറ്റിയാലും ആരും അറിയില്ല.", "മോളൂ, സൂപ്പർ ആയിട്ടുണ്ട്.. മോളിൽ ഒരു കലാകാരി ഉണ്ട്. അറിയപ്പെടുന്ന ഡാൻസർ ആകും തീർച്ച", "ട്രോഫി ആ കുഞ്ഞ് എടുത്തു.", "കുഞ്ഞിപ്പെണ്ണിനെ മാത്രമേ ഞാൻ ശ്രദ്ധിച്ചുള്ളൂ മിടുമിടുക്കി", "കുഞ്ഞുമോളേം കൂടെനിർത്തായിരുന്നു ..." - എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |