വൈപ്പിൻ: 1980ൽ ആരംഭിച്ച സെന്റ് തോമസ് തീർത്ഥയാത്ര സംഘത്തിന്റെ 45-ാം മലയാറ്റൂർ കുരിശുമുടി കാൽനട തീർത്ഥയാത്ര ഞാറക്കൽ സെന്റ് മേരീസ് ദൈവാലയത്തിൽ സഹ വികാരി ഫാ. ജോൺ തൈപ്പറമ്പിലിന്റെ ആശീർവാദത്തോടെ ആരംഭിച്ചു. തീർത്ഥയാത്രക്ക് നേതൃത്വം നല്കുന്നത് തൈക്കൂട്ടത്തിൽ ആന്റണി ജോൺസനാണ്. 38 തീർത്ഥാടകരാണ് സംഘത്തിലുള്ളത്. പ്രസിഡന്റ് തെക്കേവീട്ടിൽ റോബിൻ, സെക്രട്ടറി തേറാക്കൽ അനൂപ് സോസ, മുതിർന്ന അംഗങ്ങളായ ബിജു തേക്കാനത്ത്, ജിസൻ മാളിയേക്കൽ, ബോബൻ കിളിയാക്കോട്, ജോമോൻ കളത്തിപ്പറമ്പിൽ, ആന്റണി കളപ്പുരക്കൽ, നിജോ തൈപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |