വണ്ണപ്പുറം: കാളിയാർ ഫാക്ടറി ജംഗ്ഷനിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ആലുവയിൽ നിന്നും വണ്ണപ്പുറത്തേക്ക് കെ.പി നമ്പൂതിരിയുടെ ഉത്പ്പന്നങ്ങളുമായി പോയ പിക്കപ്പ് ടയർ പൊട്ടി റോഡിൽ മറിഞ്ഞായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും വാനിന്റെ ചില്ലും,ഓയിലും റോഡിൽ പരന്നത് ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെടുന്ന സാഹചര്യമുണ്ടാക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്നും സീനിയർ ഫയർ ഓഫീസർ എം.എൻ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സ്ഥലത്തെത്തി. റോഡിലെ ചില്ലും, വാഹനഭാഗങ്ങളും വെള്ളം പമ്പ് ചെയ്തു നീക്കിയതിനു ശേഷം റോഡിലെ ഓയിലിൽ മരപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കി . ഗ്രേഡ് സീനിയർ ഫയർ ഓഫീസർ ബിബിൻ എ.തങ്കപ്പൻ, ഫയർ ഓഫീസർമാരായ ഷിബിൻ ഗോപി, ഫ്രിജിൻ എഫ് .എസ്, ഹോം ഗാർഡ് മാത്യു ജോസഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |