തിരുവനന്തപുരം: സ്വകാര്യ ടെലികോം സർവീസ് ദാതാക്കൾ നിരക്ക് ഉയർത്തുമ്പോൾ 400 രൂപയിൽ താഴെയുള്ള ആകർഷകമായ പാക്കേജുമായി ബി.എസ്.എൻ.എൽ വിപണിയിൽ ശക്തമായ മത്സരത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയ 397 രൂപ പ്ലാൻ പ്രകാരം 150 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിലൂടെ ഏകദേശം അഞ്ച് മാസത്തേക്ക് റീചാർജ് ചെയ്യാതെ ഫോൺ ഉപയോഗിക്കാനാകും. ഈ പാക്കേജ് ഉപയോഗിച്ച് ആദ്യത്തെ 30 ദിവസം പരിധിയില്ലാതെ കോളുകൾ വിളിക്കാം. ആദ്യ 30 ദിവസം പ്രതിദിനം രണ്ട് ജി.ബി ഡാറ്റയും ലഭിക്കും.ഒരുമാസം കണക്കാക്കുകയാണെങ്കിൽ 60 ജി.ബി ഡാറ്റയാണ് ലഭിക്കുക. 30 ദിവസത്തിനുശേഷം ആവശ്യമനുസരിച്ച് പ്ലാനിലേക്ക് ഡാറ്റയും കോളിംഗ് സേവനവും ചേർക്കാനാകും. കുറഞ്ഞ ചെലവിൽ ദീർഘ വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 397 റീചാർജ് പ്ലാൻ നല്ല ഓപ്ഷനായിരിക്കും.എല്ലാ ആനുകൂല്യങ്ങളും ആദ്യത്തെ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. എങ്കിലും സിം 150 ദിവസം ആക്ടീവായി തുടരും. 70 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകൾ ബി.എസ്.എൻ.എൽ പുറത്തിറക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |