കോന്നി : ഭാര്യയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അതിരുങ്കൽ തുണ്ടിയിൽ വടക്കേതിൽ സന്തോഷ് ഏലിയാസ് (പ്രാണി 44) ആണ് അറസ്റ്റിലായത് . ഭാര്യയുടെ അമ്മയും അനുജത്തിയും ഇയാളുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം,. കോന്നി മെഡിക്കൽ കോളേജിൽ പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തു പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |