തിരുവനന്തപുരം: കേരളത്തിൽ അതിദരിദ്രർ 22 ശതമാനം മാത്രമാണ്. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമെന്ന ലക്ഷ്യം നവംബർ ഒന്നിന് കൈവരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതിദരിദ്രരില്ലാത്ത നിയമസഭാ മണ്ഡലമായി ധർമ്മടത്തെ പ്രഖ്യാപിച്ചു. ഏപ്രിൽ 15ലെ കണക്കു പ്രകാരം, ആകെ കണ്ടെത്തിയതിൽ 50,401 കുടുംബങ്ങളെ (78.74%) അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. ശേഷിക്കുന്ന കുടുംബങ്ങളിൽ ഏറിയ പങ്കും സ്ഥിരവരുമാനവും സുരക്ഷിത വാസസ്ഥലവും ആവശ്യമുള്ളവരുമാണ്.
4359 കുടുംബങ്ങൾക്ക് കുടുംബശ്രീ ഉജ്ജീവനം പദ്ധതി വഴിയും തദ്ദേശ സ്ഥാപനങ്ങൾ നേരിട്ടും ജീവനോപാധി സഹായം നൽകി. വീട് മാത്രം ആവശ്യമുള്ള 3143 കുടുംബങ്ങൾക്കും ആനുകൂല്യം നൽകി. വസ്തുവും വീടും ആവശ്യമുള്ള 699 കുടുംബങ്ങളുടെയും വീട് നിർമ്മാണം പൂർത്തിയായി. 4049 വീടുകളുടെ പുനരുദ്ധാരണം നടത്തി. 606 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |