കൊച്ചി: ഒയാസിസ് കൊമേഴ്സ്യൽ ലിമിറ്റഡിന് പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാൻ അനുമതി നൽകിയതിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. എലപ്പുള്ളി സ്വദേശി എസ്. ശ്രീജിത്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവൽ,ജസ്റ്റിസ് പി.എം. മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി. എന്നാൽ പദ്ധതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. ബ്രൂവറിക്ക് അനുമതി നൽകുന്നതിനുമുമ്പ് ഹിയറിംഗ് നടത്തി തന്നെയും കേൾക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇതിന് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. എന്നാൽ ബ്രൂവറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വിശദീകരിച്ചു. ഹർജി മേയ് 26ന് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |