SignIn
Kerala Kaumudi Online
Tuesday, 13 May 2025 6.14 PM IST

എന്റെ മസിൽ കണ്ടോ, ഇനി ജിമ്മിൽ അച്ഛനും മകൾക്കും ഒന്നിച്ച് പോകാം; വൈറലായി വീഡിയോ

Increase Font Size Decrease Font Size Print Page
baby

കുട്ടികളുടെ നിഷ്‌കളങ്കമായ ചിരിയും ആംഗ്യങ്ങളുമൊക്കെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞും അച്ഛനും ആണ് വീഡിയോയിലുള്ളത്.


അച്ഛൻ കുഞ്ഞിനോട് സംസാരിക്കുകയാണ്. അതെല്ലാം കേട്ടുകൊണ്ട് ചിരിക്കുകയും മറ്റും ചെയ്യുകയാണ് കുരുന്ന്. തന്റെ കൈകളിലെ മസിൽ കുഞ്ഞിന് കാണിച്ചുകൊടുക്കുകയാണ് അച്ഛൻ. 'ഈ കൈകൾ നോക്കൂ! നിനക്കും ഇതുപോലുള്ള കൈ ഉണ്ടാകും. നീ എങ്ങനെ പോസ് ചെയ്യും, എന്നെ കാണിക്കൂ?' എന്ന് അച്ഛൻ പറയുന്നത് കേൾക്കാം. ഇത് കേപ്പോൾ കട്ടിലിൽ കിടന്നിരുന്ന പെൺകുട്ടി, ചെറിയ കൈകൾ നീട്ടി തന്റെ അച്ഛനെ അനുകരിക്കാൻ ശ്രമിക്കുകയാണ്. ഇതുകേട്ട് ചുറ്റുമുള്ളവർ‌ ചിരിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അച്ഛൻ കുഞ്ഞിന് ഉമ്മ കൊടുക്കുന്നു. 'നമ്മൾ രണ്ടുപേരും ജിമ്മിൽ ഇതുപോലെ പോസ് ചെയ്യും.'- എന്നും അദ്ദേഹം പറയുന്നു.

വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ചും ക്യൂട്ട്‌നെസിനെക്കുറിച്ചുമൊക്കെയാണ് കമന്റുകൾ വരുന്നത്. കൂടാതെ ഇനി അച്ഛനും മകൾക്കും ഒന്നിച്ച് ജിമ്മിൽ പോകാമെന്നൊക്കെ പലരും കമന്റ് ചെയ്തിട്ടുണ്ട്.

A post shared by Rîtháñyà Vërmå (Chèéry) (@ayuverma1929)


TAGS: KIDS, ADORABLE BABY, VIRALVIDEO, KIDS CORNER, GYM, FATHERDAUGHTER, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.