തൊടുപുഴ : ദൈവകരുണയുടെ തീർത്ഥാടക കേന്ദ്രമായ തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ ഒരുക്കമായുള്ള നൊവേന ഇന്നാരംഭിക്കും. ദുഖവെള്ളിയുടെ തിരുകർമ്മങ്ങൾ രാവിലെ 6.30 ന് തൊടുപുഴ ഫൊറോനാ ദൈവാലയത്തിൽ ആരംഭിക്കും. തുടർന്ന് 8.30 ന് പള്ളിയിൽ നിന്നും ഡിവൈൻ മേഴ്സി ഷ്റൈനിലേക്ക് പരിഹാര പ്രദക്ഷിണം നടക്കും. 9.30 ന് ഷ്റൈനിൽ പീഡാനുഭവ സന്ദേശവും തുടർന്ന് ദൈവകരുണയുടെ നൊവേനയും നടക്കും.നാളെ രാവിലെ 5.45 ന് വി. കുർബാന, നൊവേന,വൈകിട്ട് 4.30 ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന.ഈസ്റ്റർ ദിനത്തിൽ രാവിലെ 6.30 ന് വി. കുർബാന, സന്ദേശം, ദൈവകരുണയുടെ നൊവേനയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 5.45 ന് വി. കുർബാനയും നൊവേനയും, വൈകിട്ട് 4.30 ന് നൊവേനയും ലദീഞ്ഞും ആഘോഷമായ വി . കുർബാനയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |