SignIn
Kerala Kaumudi Online
Wednesday, 21 May 2025 2.00 PM IST

  പള്ളിവാസലിൽ ഷി -ലോഡ്ജ്  : നിർമ്മാണം അവസാന ഘട്ടത്തിൽ 

Increase Font Size Decrease Font Size Print Page
she
പള്ളിവാസലിൽ നിർമ്മാണം നടക്കുന്ന ഷി -ലോഡ്ജ്

അടിമാലി: പള്ളിവാസൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷി ലോഡ്ജിന്റെ നിർമ്മാണജോലികൾ അവസാന ഘട്ടത്തിലെത്തി. ഒന്നേകാൽ കോടിയോളം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഏഴ് മുറികളും ഡോർമെറ്ററിയും അടങ്ങുന്നതാണ് ഷീ ലോഡ്ജ്. മൂന്നാറിലേക്കെത്തുന്ന വനിതകളായ വിനോദ സഞ്ചാരികൾക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ഷീ -ലോഡ്ജ് നിർമ്മിക്കുന്നത്. രണ്ടാംമൈലിലാണ് ഷീലോഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വനിതകൾക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുകയെന്നതിനൊപ്പം തദ്ദേശിയരായ വനിതകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ഏഴ് മുറികളും ഡോർമെറ്ററിയും അടങ്ങുന്നതാണ് ഷീ -ലോഡ്ജ്. ഡോർമെറ്ററിയിൽ മാത്രം മുപ്പതിലധികം വനിതകൾക്ക് താമസ സൗകര്യമൊരുക്കും.
ഏറെ വൈകാതെ പദ്ധതിയുടെ നിർമ്മാണ പൂർത്തീകരണം സാദ്ധ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ്‌കുമാർ പറഞ്ഞു. ഷീ ലോഡ്ജ് പദ്ധതി മൂന്നാറിന്റെ വിനോദസഞ്ചാരമേഖലക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. 2022 -23 വർഷത്തിലായിരുന്നു പള്ളിവാസൽ പഞ്ചായത്ത് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഡോർമെറ്ററിയിൽ മാത്രം മുപ്പതിലധികം ആളുകൾക്കു താമസ സൗകര്യമുണ്ടാകും.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.