തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷവും എന്റെ കേരളം പ്രദർശന വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 21ന് കാസർകോട്ട് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്റിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേശ് കുമാർ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എം.രാജഗോപാലൻ എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി തുടങ്ങിയവർ സംസാരിക്കും.
മന്ത്റിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ, സജി ചെറിയാൻ, ജെ.ചിഞ്ചു റാണി, ജി.ആർ.അനിൽ, എം.ബി.രാജേഷ്, വി.ശിവൻകുട്ടി, ഒ.ആർ.കേളു, വീണാ ജോർജ്, ആർ.ബിന്ദു, വി.അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും.
21 മുതൽ മേയ് 30 വരെ നീളുന്ന പരിപാടികളാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്താണ് സമാപനം. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. 21ന് കാസർകോട്, 22ന് വയനാട്, 24ന് പത്തനംതിട്ട, 28ന് ഇടുക്കി, 29ന് കോട്ടയം, മേയ് 5ന് പാലക്കാട്, 6ന് ആലപ്പുഴ, 7ന് എറണാകുളം, 9ന് കണ്ണൂർ, 12ന് മലപ്പുറം, 13ന് കോഴിക്കോട്, 14ന് തൃശ്ശൂർ, 22ന് കൊല്ലം, 23ന് തിരുവനന്തപുരത്തും ജില്ലാതല യോഗങ്ങൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |