SignIn
Kerala Kaumudi Online
Saturday, 17 May 2025 9.33 PM IST

ജിയോ ഫിനാൻസ് അറ്റാദായം 316 കോടി രൂപ

Increase Font Size Decrease Font Size Print Page
jio

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപകമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ 1.8 ശതമാനം ഉയർന്ന് 316 കോടി രൂപയിലെത്തി. മൊത്തം വരുമാനം 518 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം അറ്റാദായം 1,612 കോടി രൂപയാണ്. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ മൊത്തം ചെലവ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 168 കോടി രൂപയായി ഉയർന്നിരുന്നു. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസയുടെ ലാഭവിഹിതം കമ്പനിയുടെ ഡയറക്‌ടർ ബോർഡ് പ്രഖ്യാപിച്ചു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.