പത്തനംതിട്ട : ജില്ലാ ഡാൻസാഫ് ടീമും കോയിപ്രം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി മദ്ധ്യവയസ്കൻ പിടിയിലായി. കോയിപ്രം കരിയിലമുക്ക് ചെറുതിട്ട വീട്ടിൽ സി.ബി.പ്രസന്നൻ (52)ആണ് അറസ്റ്റിലായത്. പ്രതിയുടെ കൈവശത്തുനിന്നും 30ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടിനുള്ളിൽ കൂടുതൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. വീട് പരിശോധിച്ചപ്പോൾ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ഇരുന്ന ഭാഗത്തുനിന്നും 20ൽപരം ചെറുപൊതികളും രണ്ട് കിലോ തൂക്കം വരുന്ന കഞ്ചാവിന്റെ പൊതിയും കണ്ടെടുത്തു. ബ്രൗൺ നിറത്തിലുള്ള പാക്കിംഗ് ടേപ്പ് ഒട്ടിച്ച് പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കോയിപ്രം പൊലീസ് ഇൻസ്പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ.രതീഷ്, സി.പി.ഓമാരായ അനന്തകൃഷ്ണൻ, അനന്ദു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |