ബീജാപൂർ: ഛത്തീസ്ഗഢിലെ ബീജാപൂരിൽ 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. സി.ആർ.പി.എഫിന്റെ എലൈറ്റ് യൂണിറ്റും പൊലീസും നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളുൾപ്പെടെ പിടിച്ചെടുത്തു. 19 നും 45നുമിടെ പ്രായമുള്ളവരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ടെക്മെറ്റ്ലയിൽ നിന്ന് ഏഴും ബെൽചാർ ഗ്രാമത്തിലെ കോട്ടകളിൽ നിന്ന് ആറും കണ്ടകർക ഗ്രാമത്തിലെ വനത്തിൽ നിന്ന് ഒമ്പത് മാവോയിസ്റ്റുകളെയുമാണ് അറസ്റ്റ് ചെയ്തത്. ടിഫിൻ ബോംബുകൾ, ജെലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്ററുകൾ, ഇലക്ട്രിക് വയറുകൾ, ബാറ്ററികൾ, മവോയിസ്റ്റ് ലഘുലേഖകൾ, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെടുത്തു.
കഴിഞ്ഞ ദിവസം ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചിരുന്നു. മാവോയിസ്റ്റ് നേതാക്കളായിരുന്ന ഹൽദാർ, റാമെ എന്നിവരെയാണ് വധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |