താൽപ്പര്യമില്ലാതിരുന്നിട്ടും നിങ്ങളെ മാതാപിതാക്കൾ വിവാഹത്തിനായി നിർബന്ധിക്കുന്നുണ്ടോ? എന്നാൽ, ദി ജേർണൽ ഓഫ് ദി അൽഷിമേഴ്‌സ് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണത്തെക്കുറിച്ച് എത്രയും വേഗം അവരെ അറിയിക്കൂ. വിവാഹം മനുഷ്യന്റെ മാനസികാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ഗുരുതര മറവിരോഗമായ ഡിമെൻഷ്യ വരുന്നത് കൂടുതലും വിവാഹിതരിലെന്നും പഠനത്തിൽ കണ്ടെത്തി. അവിവാഹിതർ അല്ലെങ്കിൽ വിവാഹമോചിതരായ ആളുകളിൽ ഡിമെൻഷ്യ വരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നുണ്ട്.
24,000 അമേരിക്കക്കാരെ 18 വർഷത്തോളം നിരീക്ഷിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്തും ഇതേ സ്ഥിതിതന്നെയെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. പ്രത്യേകിച്ച് വ്യക്തിജീവിതവും ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നവരിൽ. വൈകാരികമായ അതൃപ്‌തി മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കണ്ടെത്തി. അസന്തുഷ്ടമായ ദാമ്പത്യ ബന്ധങ്ങൾ മാനസികവും ശാരീരികവുമായ തളർച്ചയിലേക്ക് നയിക്കുന്നു.
വിട്ടുമാറാത്ത സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയിലേക്ക് നയിക്കുന്നു. വിവാഹിതരായ വ്യക്തികളിൽ ഡിമെൻഷ്യ ദിനംപ്രതി വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യമേ മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ശരിയായ രീതിയിൽ പരിഹാരം കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾക്ക് ഗുരുതര പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷപ്പെടാനാകും. എന്നിരുന്നാലും വിവാഹ ജീവിതവും മാനസികാരോഗ്യവും തമ്മിൽ ഇതുവരെ കരുതിയിരുന്നതിനേക്കാൾ ശക്തിയേറിയ ബന്ധമുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. പങ്കാളിയുടെയും നിങ്ങളുടെയും സ്വഭാവങ്ങളും ശീലങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ രണ്ടുപേരിലും വിഷാദരോഗം ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |