പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ ഫോട്ടോയെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. ഗാർഡൻ ഫെൻസിംഗിന്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണാണ് അപകടമുണ്ടായത്. അടൂർ കടമ്പനാട് സ്വദേശി അഭിറാം ആണ് മരിച്ചത്. ഇന്ന് രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി.
ഗാർഡനിൽ കോൺക്രീറ്റ് തൂണിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തൂൺ മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുഞ്ഞിന് കൽത്തൂണിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻതന്നെ അഭിറാമിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |