SignIn
Kerala Kaumudi Online
Wednesday, 21 May 2025 2.01 AM IST

എഴുത്ത് പരീക്ഷ ഇല്ല, മാസ ശമ്പളം 1,59,100 രൂപ: 54 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
job

നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ ജോലി നോക്കുന്നവർക്ക് ഇതാ സുവർണാവസരം. ബിഹാറിലെ പാറ്റ്നയിൽ സ്ഥിതി ചെയ്യുന്ന എൻഐടിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് 2, ഗ്രേഡ് 1 പ്രൊഫസർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

ഒഴിവുകളുടെ വിശദാംശങ്ങൾ
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2- 30 ഒഴിവുകൾ
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1- 10 ഒഴിവുകൾ
അസോസിയേറ്റ് പ്രൊഫസർ- 8 ഒഴിവുകൾ
പ്രൊഫസർ - 6 ഒഴിവുകൾ

യോഗ്യത
ഓരോ പോസ്റ്റിലേക്കും വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളാണ്. ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡി ബിരുദം നേടിയിരിക്കണം. ഇതോടൊപ്പം, കുറഞ്ഞത് 60% മാർക്കോടെ എഞ്ചിനീയറിംഗിൽ ബി.ടെക്/ബിഇ/ബിഎസ് അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് യുജി/പിജി ബിരുദം ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന.

യോഗ്യതയും പ്രവർത്തിപരിചയവും അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ ആദ്യം ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. ഇതിന് ശേഷമായിരിക്കും അഭിമുഖം. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. എൻഐടി പാറ്റ്നയുടെ ഓദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാൻ സാധിക്കും.

ശമ്പള സ്‌കെയിൽ
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്2: പ്രതിമാസം 70,900 രൂപ
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്1: പ്രതിമാസം 1,01,500 രൂപ
അസോസിയേറ്റ് പ്രൊഫസർ: പ്രതിമാസം 1,39,600 രൂപ
പ്രൊഫസർ: പ്രതിമാസം 1,59,100 രൂപ

TAGS: CAREER, JOB, GOVT JOBS, INDIA, NIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.