കോലഞ്ചേരി: അവധിദിനത്തിൽ 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം സൂക്ഷിച്ച് വില്പന നടത്തിയതിന് കോലഞ്ചേരി കിങ്ങിണിമറ്റം ചരുവിൽപുത്തൻപുരയിൽ പി.വി. മാർകോസിനെ (65) മാമല എക്സൈസ് സംഘം പിടികൂടി. മൂന്നര ലിറ്റർ വാറ്റുചാരായവും 13 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ഓട്ടോ ഡ്രൈവറായ ഇയാൾ മദ്യക്കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ആർ. ദർശകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |