മുഹമ്മ: അറുപത് ലിറ്റർ കോടയുമായി മദ്ധ്യവയസ്കൻ എക്സൈസിന്റെ പിടിയിലായി. പഞ്ചായത്ത് 21-ാം വാർഡ് കലൂപറമ്പിൽ ലൈജു (56) ആണ് പിടിയിലായത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീൺ, അബ്ദുൽ ഷുക്കൂർ, ജെ. ജയകുമാർ, വി.കെ. മനോജ് കുമാർ, ശിവൻ, എക്സൈസ് ഓഫീസർ ബി. സുബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അനിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |