പത്തനംതിട്ട : പത്തനംതിട്ട കോന്നിയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ഇളകൊള്ളൂർ സ്വദേശി മനോജ് (35) ആണ് മരിച്ചത്. കോന്നി ഇളകൊള്ളൂരിൽ ഇന്ന് രാത്രിയോടെയാണ് ദാരുണ സംഭവം. ഇളകൊള്ളൂർ ലക്ഷംവീട് കോളനിയിലെ വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്,. വനജയും ഭർത്താവും മകൻ മനോജുമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീയിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.
മദ്യലഹരിയിൽ മനോജ് വീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. ഇന്നും വീട്ടിൽ വഴക്കുണ്ടായെന്നും പിന്നീട് തീവച്ചെന്നുമാണ് സംശയിക്കുന്നത്. വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയർഫോഴ്സും പൊലീസുമെത്തി തീയണച്ച ശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. വനജയും ഭർത്താവും തീപിടിത്തമുണ്ടായപ്പോൾ വീട്ടിൽ നിന്ന് മാറിയതിനാൽ രക്ഷപ്പെട്ടു, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |