SignIn
Kerala Kaumudi Online
Thursday, 22 May 2025 10.29 PM IST

നര ഇനിയൊരു പ്രശ്നമല്ല; വീട്ടുമുറ്റത്തെ ഈ ഇല ഉപയോഗിച്ച് മിനിട്ടുകൾക്കുള്ളിൽ മുടി കറുപ്പിക്കാം

Increase Font Size Decrease Font Size Print Page
hair

നല്ല കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എന്നാൽ ചെറുപ്പത്തിൽ തന്നെ ഇപ്പോൾ പലർക്കും നര ബാധിക്കുന്നു. ഇത് നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കും. നര മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ കെമിക്കൽ ഡെെകൾ ഉപയോഗിച്ചാലും അത് ഒരു താൽക്കാലിക ആശ്വാസം മാത്രമായിരിക്കും. കൂടാതെ ഇത്തരം കെമിക്കലുകൾ നിരന്തരമായി ഉപയോഗിക്കുന്നത് മുടിയുടെ നര വർദ്ധിപ്പിക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

നരയ്ക്ക് എപ്പോഴും പ്രകൃതിദത്ത രീതികൾ പരീക്ഷിക്കുന്നതാണ് നല്ലത്. അത്തരത്തിൽ വീട്ടിന്റെ മുറ്റത്തുള്ള തുളസി ഉപയോഗിച്ച് എങ്ങനെ നര അകറ്റണമെന്ന് നോക്കിയാലോ. വിറ്റാമിൻ സിയുടെ നല്ലൊരു സ്രോതസ്സാണ് തുളസിയെന്ന് നിങ്ങൾക്ക് അറിയാമോ? ആരോഗ്യത്തിനും കേശസംരക്ഷണത്തിനും സൗന്ദര്യ പ്രശ്നങ്ങൾക്കുമെല്ലാം തുളസി ഒരുപോലെ ഉപയോഗിക്കാം. തുളസിയോടൊപ്പം കട്ടൻ ചായയും ചേരുമ്പോൾ ഇത് ഗുണങ്ങൾ വർദ്ധിപ്പിക്കുന്നു. എങ്ങനെയാണ് ഇവ ഉപയോഗിച്ച് ഹെയർ പാക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

ഈ ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. വെള്ളം തിളച്ച് വരുമ്പോൾ അതിൽ തേയില ഇട്ട് തിളപ്പിക്കണം. നല്ല കടുപ്പത്തിൽ വേണം കട്ടൻ ചായ ഉണ്ടാക്കാൻ. ശേഷം ഇതിലേക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി തുളസിയില ഇട്ട് വീണ്ടും നല്ലപോലെ തിളപ്പിക്കുക. കട്ടൻ ചായയുടെ നിറം നല്ല കടുത്ത നിറത്തിലായ ശേഷം അത് തണുപ്പിക്കാൻ വയ്ക്കുക. തണുത്ത ശേഷം ഇത് ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. അരമണിക്കൂർ ഇത് മുടിയിൽ വച്ചശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ഇത് മുടിയുടെ മിക്ക പ്രശ്നങ്ങളെയും അകറ്റും. മുടി കറുപ്പിക്കാനും സഹായിക്കുന്നു.

TAGS: HAIR, BLACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.