തിരുവനന്തപുരം: വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുന്നതോടൊപ്പം നിയമലംഘനത്തിന്റെ ചിത്രം പകർത്തി ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി എല്ലാത്തരം നിയമലംഘനങ്ങൾക്കും പിഴ ചുമത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കേന്ദ്രമോട്ടോർ വാഹന നിയമം പ്രകാരം അധികാരമുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്നും അങ്ങനെ ചെയ്താൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയതായി വ്യാപക പ്രചാരണം ഉണ്ടായതിനെ തുടർന്നാണ് പിഴ ഈടാക്കൽ വ്യക്തമാക്കി മോട്ടോർ വാഹനവകുപ്പ് വാർത്താകുറിപ്പിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |