SignIn
Kerala Kaumudi Online
Friday, 16 May 2025 8.02 AM IST

ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് വയോധികയുടെ മാല കവർന്നു

Increase Font Size Decrease Font Size Print Page
photo

ചേർത്തല: കിടപ്പുരോഗിയായ ഭർത്താവിനൊപ്പം കഴിയുകയായിരുന്ന വയോധികയുടെ രണ്ട് പവന്റെ മാല ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് കവർന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10ാം വാർഡ് നെടുമ്പ്രം ഷൺമുഖവിലാസം ക്ഷേത്രത്തിന് സമീപം വാഴുവേലിൽ വീട്ടിൽ ചിദംബരന്റെ ഭാര്യ യശോധയുടെ (76) മാലയാണ് അപഹരിച്ചത്. ചിദംബരൻ രണ്ടു വർഷത്തോളമായി സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലാണ്. ഞായറാഴ്ച പുലർച്ചെ നാലിന് പശു വളർത്തലുള്ള ഇവിടെ കറവക്കാരൻ വരുന്നതിനായി വാതിൽ തുറന്ന സമയം മോഷ്ടാവ് വീടിനുള്ളിൽ കയറുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗം ഇരുമ്പാപാര ഉപയോഗിച്ച് കുത്തിതുറക്കാനും ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് പ്രധാന വാതിൽ കുടുംബം തുറന്നത്. ഇതിലൂടെ വീടിനുള്ളിൽ കയറിയ ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് യശോധയുടെ മാലപൊട്ടിച്ച് കടക്കുകയായിരുന്നു. മോഷണ സമയം മകൻ ജയനും മരുമകളും വീട്ടിലുണ്ടായിരുന്നു.സമീപത്തെ നാലോളം വീടുകളിലും മോഷണ ശ്രമം നടത്തിയിരുന്നു.അവിടെ ആയുധങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാരാരിക്കുളം പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.