SignIn
Kerala Kaumudi Online
Wednesday, 14 May 2025 5.05 PM IST

എന്തിനാണ് യുകെയും അമേരിക്കയും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി മറ്റൊരു രാജ്യം

Increase Font Size Decrease Font Size Print Page
airport-

വിദേശത്ത് ഉപരിപഠനത്തിനും ഗവേഷണത്തിനും നിരവധി സ്കോളർപ്പുകളും ഫെലോഷിപ്പുകളുമുണ്ട്. വിദേശ സർവകലാശാലകളിൽ പ്രവേശനത്തിനുള്ള ഓഫർ ലെറ്റർ ലഭിച്ചാൽ ഇവയ്ക്കു അപേക്ഷിക്കാം. വിദേശ പഠന ചെലവ് കൂടിയതിനാൽ മികച്ച തയ്യാറെടുപ്പോടെ സ്കോളർഷിപ്പോ,ഫെലോഷിപ്പോ ലഭിക്കാൻ വിദ്യാർത്ഥികൾ മികച്ച തയ്യാറെടുപ്പു നടത്തണം.അപേക്ഷ വേണ്ട രീതിയിൽ സമർപ്പിക്കാനും ആവശ്യമായ രേഖകളുടെ പകർപ്പ് ഉൾക്കൊള്ളിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. നിശ്ചിത തീയതിക്കകം അപേക്ഷിക്കണം.

ഫ്രാൻസിലെ പ്രശസ്തമായ ചപ്പാക്ക് ലാബ് സ്കോളർഷിപ്പ് പ്രോഗ്രാമിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫ്രാൻസിലെ പ്രശസ്തമായ സ്കോളർഷിപ്പ് പ്രോഗ്രാമാണിത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ/ ബിരുദാനന്തര പ്രോഗ്രാം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 700 യൂറോ വീതം രണ്ട് മാസത്തേക്കു സ്കോളർഷിപ്പ് ലഭിക്കും. മേയ് മുതൽ ഓഗസ്റ്റ് മാസങ്ങളിൽ ആണ് ഈ സ്കോളർഷിപ്പ് അനുവദിക്കുന്നത്. ഇന്ത്യയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസിലേക്ക് ഇന്ത്യയിലെ വിദ്യാർഥികൾക്ക് നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്രാൻസിൽ ആറുമാസമെങ്കിലും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 5 വർഷത്തെ ഷെൻഗൺ വിസ അനുവദിക്കാനുള്ള തീരുമാനം ഇന്ത്യ ഗവൺമെന്റും, ഫ്രഞ്ച് ഗവൺമെന്റും ചേർന്ന് എടുത്തിട്ടുണ്ട്. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 30 വയസ്സാണ്.വിദ്യാർഥിയുടെ അക്കാഡമിക് മികവ്, ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യം ആശയവിനിമയ ശേഷി എന്നിവ വിലയിരുത്തിയാണ് അവരെ തിരഞ്ഞെടുക്കുന്നത്.ഓൺലൈനായി വഴി അപേക്ഷ സമർപ്പിക്കാം.അപേക്ഷയോടൊപ്പം ഫോട്ടോഗ്രാഫ്, പാസ്‌പ്പോർട്ടിന്റെ പകർപ്പ്, സി.വി, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ് ഫ്രഞ്ച് ലാംഗ്വേജ് സർട്ടിഫിക്കറ്റും ആവശ്യമാണ്. .www.ifi.scholarship.ifindia.in

TAGS: CAREER, STUDENTS, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.