കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിൽ വയോധികയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പിൻ പുരയിടത്തിൽ റോസമ്മ (65)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് റോസമ്മയുടെ മൃതദേഹം വീട്ടുകാർ കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകന്റെയും മരുമകളുടെയും ഒപ്പമായിരുന്നു റോസമ്മ താമസിച്ചിരുന്നത്. കിടപ്പുമുറിയിൽ നിന്ന് കൈ ഞരമ്പ് മുറിച്ചശേഷം തൊഴുത്തിലെത്തി കഴുത്ത് മുറിച്ചതാവാം എന്നാണ് നിഗമനം. തിരുവമ്പാടി പൊലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |