അങ്കമാലി: 2024-25 സാമ്പത്തിക വർഷത്തിൽ 106.75 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് എറണാകുളം ജില്ലയിലെ നഗരസഭകളിൽ ഒന്നാം സ്ഥാനം നേടിയ അങ്കമാലിക്കുള്ള അവാർഡ് ജില്ലാ ആസൂത്രണ സമിതി ചെയർമാൻ മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ ഉമേഷ് എൻ. എസ്. കെ എന്നിവരിൽ നിന്ന് നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജിത ഷിജോയ്, ജാൻസി അരീയ്ക്കൽ, ജെസ്മി ജിജോ, മുൻ ചെയർമാൻ മാത്യു തോമസ്, ഡി.പി.സി അംഗം റീത്ത പോൾ, കൗൺസിലർ ടി.വൈ. ഏലിയാസ്, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, മുനിസിപ്പൽ എൻജിനീയർ ടി.വി. ശോഭനി, സൂപ്രണ്ട് പി. ജോസ് ആന്റൊ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |