SignIn
Kerala Kaumudi Online
Thursday, 09 April 2020 9.48 PM IST

അമൃത രംഗൻ എഴുതിയ പരീക്ഷയെക്കുറിച്ചാണ്​,​ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ്.ഐ പരീക്ഷ അട്ടിമറിക്കപ്പെട്ടു: ഗുരുതര ആരോപണം

kerala-psc

കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നടന്ന എസ്.ഐ റിക്രൂട്ട്മെന്റിനായുള്ള പി.എസ്. സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണവുമായി മാദ്ധ്യമപ്രവർത്തകൻ. പി.കെ സുരേഷ്‌കുമാർ എന്ന ഫേസ്ബുക്ക് ഐ.ഡിയിൽ നിന്നും വന്ന കുറിപ്പിൽ, പൊലീസ് വകുപ്പിൽ അന്നുണ്ടായിരുന്ന മുഴുവൻ ഒഴിവുകളിലേക്കും ഓപ്പൺ മാർ‌ക്കറ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിച്ചുവെന്നാണ് ആരോപണം. ചട്ടപ്രകാരം ആകെയുള്ള വേക്കൻസികളിൽ 50 ശതമാനം നേരിട്ടുള്ള നിയമനം വഴിയും ബാക്കിയുള്ള അൻപത് ശതമാനം നിലവിൽ സർവീസിലുള്ള പൊലീസുകാർക്ക് പ്രൊമോഷൻ നൽകിയുമാണ് നികത്തേണ്ടത്. എന്നാൽ അന്ന് നടന്ന റിക്രൂട്ട്മെന്റിൽ എല്ലാ ഒഴിവുകളിലേക്കും ഒറ്റയടിക്ക് പി.എസ്.സി നിയമനം നടത്തിയെന്നും സേനയുടെ ഭാഗമാകേണ്ടിയിരുന്ന സി.പി.ഒ, എ.എസ്.ഐമാർക്ക് പ്രൊമോഷനുള്ള അവസരം നഷ്ടമായെന്നും മാദ്ധ്യമപ്രവർത്തകൻ ആരോപിക്കുന്നു. സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കളമശേരി എസ്.ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത് സൂചിപ്പിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്.

പി.കെ സുരേഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'എടേയ് അമൃത് രംഗാ.. നീ എഴുതി ഒണ്ടാക്കിയെന്ന് പറയുന്ന PSC പരീക്ഷയെ കുറിച്ച് തന്നെയാണ്... കഴിഞ്ഞ UDF സർക്കാരിന്റെ കാലത്ത് PSC ചെയർമാൻ ഇപ്പോഴത്തെ സംഘി നേതാവ് KSരാധാകൃഷണൻ ... അന്ന് SI റിക്രൂട്ട്മെന്റിൽ വലിയ ഒരു അട്ടിമറി നടന്നു.

#അട്ടിമറിയുടെഒന്നാംഘട്ടം !!

ആകെ വേക്കൻസികളുടെ 50 % നേരിട്ടുള്ള നിയമനവും 50% സർവീസിലുള്ള പോലീസുകാരിൽ നിന്ന് പ്രമോഷൻ വഴിയാണ് നികത്തേണ്ടത്. എന്നാൽ അന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ക്ലർക്കിന് പറ്റിയ തെറ്റ്, ചിലപ്പോൾ ബോധപൂർവമാകാം .. മുഴുവൻ SI വേക്കൻസികളും PSC യ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഫയൽ തയ്യാറാക്കി. വസ്തുതകൾ നോക്കാതെ ഭരണ വിഭാഗം എഐജി കണ്ട് ഫോർവേഡ് ചെയ്ത ഫയൽ ഭരണ വിഭാഗം ADGP വഴി DGP PSC ക്ക് ഫോർവേഡ് ചെയ്തു. മൊത്തം വേക്കൻസിയിലേക്ക് PSC റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തി. വർഷങ്ങളായി പോലീസ് സേനയുടെ ഭാഗമായി പ്രവർത്തിച്ച് സീനിയർ CPO , ASI പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പേർക്ക് അർഹമായ പ്രമോഷൻ നഷ്ടപ്പെട്ടു..

#അട്ടിമറിയുടെരണ്ടാംഘട്ടം ..!!

റിട്ടൺ ടെസ്റ്റും ഫിസിക്കൽ ടെസ്റ്റും കഴിഞ്ഞ് അന്തിമ റാങ്ക് പട്ടികയ്ക്ക് മുമ്പായുള്ള ഇന്റർവ്യൂവിൽ ആണ് ഉദ്യോഗാർത്ഥികളെ ചതിച്ച അട്ടിമറി നടന്നത്. UDF അനുകൂല PSC അംഗങ്ങൾ ഭൂരിപക്ഷവും അര സംഘി KSരാധാകൃഷ്ണൻ ചെയർമാനും ... ഇന്റർവ്യൂവിൽ തൽപ്പരകക്ഷികൾക്ക് വാരിക്കോരി മാർക്ക് കൊടുത്തു.. സംഘികൾക്ക് ഉദാരമായ ഇൻറർവ്യൂ മാർക്കോടെ റാങ്ക് ലിസ്റ്റിലും അതുവഴി പോലീസ് സേനയിലും നുഴഞ്ഞു കയറാൻ ഒത്താശ ചെയ്തത് ഉമ്മൻ ചാണ്ടിയോ തിരുവഞ്ചൂരോ അതോ ചെന്നിത്തലയോ ? അതോ വി.മുരളീധരന്റെ ശുപാർശ KS രാധാകൃഷ്ണൻ നടപ്പാക്കി നൽകിയോ ? അങ്ങനെ പോലീസ് സേനയിൽ കയറിപ്പറ്റിയ സംഘപരിവാറുകാരാണ് ഇന്ന് കേരള പോലീസിനെ കാവി അണിയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.

പോലീസിലെ രഹസ്യങ്ങൾ സംഘപരിവാറിന് ചോർത്തി നൽകിയും തത്വമസി വാട്സ് ആപ് ഗ്രൂപ് പ്രവർത്തനം നടത്തിയും കുറെ സംഘികൾ പോലീസിൽ ഉണ്ട് ..

RSS ശാഖകളിൽ നടക്കുന്ന കായികപരിശീലനം യൂണിഫോം തസ്തികകളിലേക്കുള്ള കായിക ക്ഷമത പരീക്ഷയിൽ സംഘികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി നൽകുന്നുണ്ട്. പോലീസിലെ SI, കോൺസ്റ്റബിൾ തസ്തികകൾ, ഫയർഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ് എന്ന് വേണ്ട എല്ലാ സർക്കാർ സർവീസിലും സംഘപരിവാർ അനുകൂലികൾ നിയമിക്കപ്പെടാൻ വേണ്ടി കൃത്യമായ പരിശീലനം RSS സംസ്ഥാനത്ത് നൽകുന്നുണ്ട്. RSS നിരോധിത സംഘടന അല്ലാത്തതിനാൽ നിയമനത്തിന് മുന്നോടിയായ പോലീസ് വെരിഫിക്കേഷനിൽ ഇവരുടെ RSS പശ്ചാത്തലം പരാമർശിക്കപ്പെടുകയുമില്ല.. അതു മാത്രമല്ല സർക്കാർ സർവീസിൽ കയറാൻ നിശ്ചയിക്കപ്പെട്ടവർ പ്രാദേശികമായി ഒരു തരത്തിലുള്ള പരസ്യ പ്രവർത്തനങ്ങളിലോ, രാഷ്ട്രീയ തർക്കങ്ങളിലോ ഭാഗമാകുകയും ഇല്ല.. പേരിന് കാമ്പസുകളിലെ ABVP പ്രവർത്തനം മാത്രമേ എടുത്ത് പറയാൻ ഉണ്ടാകൂ..

30 വർഷത്തേക്കുള്ള അജണ്ട സെറ്റ് ചെയ്ത് സംഘപരിവാർ രാജ്യത്ത് കളം നിറഞ്ഞ് കളിക്കുകയാണ്. എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ , സൈനിക - അർദ്ധസൈനിക വിഭാഗങ്ങൾ, പോലീസ് എല്ലാം സംഘവൽക്കരിക്കപ്പെട്ട് കഴിഞ്ഞു .. സംഘ വിരുദ്ധ നിലപാടുകാർക്ക് അനീതി കാട്ടുതീയായി വർഷിക്കും കാലമാണ് രാജ്യത്ത് വരാൻ പോകുന്നത്. പ്രതിപക്ഷ പാർടി പ്രവർത്തകരും മത ന്യൂനപക്ഷങ്ങളും അതിന്റെ ഇരകളായി മാറുന്നു ..

കളമശ്ശേരി SI അമൃത് രംഗന്റെ ചെയ്തിയിൽ അവന്റെ വിരുദ്ധ രാഷ്ട്രീയവും ജാതി വെറിയും അന്തർലീനമാണ്..

പിൻകുറി :- പ്രമോഷനിലൂടെ 50 % SI തസ്തിക നികത്തുമ്പോഴും PSC അംഗവും പോലീസ് മേധാവിയോ പോലീസ് മേധാവി നിയോഗിക്കുന്ന പ്രതിനിധികളും ഉൾപ്പെടുന്ന ഡിപ്പാർട്ടുമെന്റൽ പ്രമോഷൻ കമ്മിറ്റി ( DPC) യാണ് പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കുന്നത്. പ്രമോഷൻ ലഭിക്കുന്നവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പെർഫക്ട് അല്ലെങ്കിൽ പ്രമോഷൻ ലഭിക്കുകയും ഇല്ല..'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA PSC, INDIA, KERALA, FACEBOOK, JOURNALIST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.