തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം വീടിനും ഇരുചക്ര വാഹനങ്ങൾക്കും തീയിടുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടി (72) ആണ് ഇന്ന് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വഴക്കിനിടെ പ്രകോപിതനായ കൃഷ്ണൻ കുട്ടി തന്റെ മുറിക്ക് തീയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് തീയണച്ചത്. കോൺക്രീറ്റ് വീടിന്റെ ഒരു മുറി തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. ഇതിനിടെ കൃഷ്ണൻകുട്ടിക്കും പൊള്ളലേൽക്കുകയായിരുന്നു. വീടിന്റെ രേഖകൾ ഉൾപ്പെടെ കത്തി നശിച്ചു. ഭാര്യ - വസന്ത, മക്കൾ - സന്ധ്യ, സൗമ്യ. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |