SignIn
Kerala Kaumudi Online
Wednesday, 21 May 2025 1.59 AM IST

സമ്പത്ത് വീട്ടിലേക്ക് ഒഴുകിയെത്തും; കിടപ്പുമുറിയിലെ തലയണയുടെ  അടിയിൽ ഇത് വച്ചാൽ മതി

Increase Font Size Decrease Font Size Print Page
bedroom

ഏതൊരു കാര്യം ചെയ്യുമ്പോഴും വാസ്തു നോക്കുന്നവരാണ് മലയാളികളായ മിക്കവരും. ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ വാസ്തുവിന് കഴിയും. നിങ്ങളുടെ കുടുംബത്തിൽ സമാധാനവും സമ്പത്തും ഉറപ്പാക്കാൻ വാസ്തു പ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ ജ്യോതിഷികൾ നിർദേശിക്കുന്നു. വീട് വയ്ക്കുമ്പോഴും വീട്ടിലെ സാധനങ്ങളുടെ സ്ഥാനം നിശ്ചയിക്കുമ്പോഴുമാണ് പലരും പ്രധാനമായും വാസ്തു പരിഗണിക്കുന്നത്.

വാസ്തുവിൽ ഓരോ വസ്തുവിനും സ്ഥാനവും ദിശയും കൽപ്പിച്ച് നൽകിയിട്ടുണ്ട്. സമ്പത്ത് വർദ്ധിക്കാൻ കിടപ്പ് മുറിയിലെ തലയണയിൽ ചിലത് ശ്രദ്ധിക്കണം. തലയണയുടെ അടിയിൽ നാണയം വച്ചാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് വാസ്തുവിൽ പറയുന്നത്. ഉറങ്ങും മുൻപ് തലയണയുടെ അടിയിൽ സുഗന്ധമുള്ള പൂക്കൾ വച്ചാൽ ദാമ്പത്യസുഖം ഉറപ്പായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നു. കിടക്കുന്നതിന് മുൻപ് തലയണയുടെ അടിയിൽ വെളുത്തുള്ളിയും ഗ്രാമ്പൂവും സൂക്ഷിക്കുന്നത് നല്ലതാണ്. പോസിറ്റീവ് എനർജി ആകർഷിക്കാനും ശാന്തമായ ഉറക്കം ലഭിക്കാനും ഇത് സഹായിക്കും.

ജീവിതത്തിൽ ഐശ്വര്യം ലഭിക്കാൻ ഒരു പാത്രത്തിൽ ഉപ്പ് നിറച്ച ശേഷം അതിൽ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവയ്ക്കുന്നത് നല്ലതാണ്. ഇത് ലക്ഷ്മി ദേവിയെ ആകർഷിക്കുകയും കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ഇതുവഴി സാധിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങൾക്ക് ഉണ്ടാകും. എല്ലാവരും ജീവിതത്തിൽ എന്തിനേക്കാളും കൂടുതൽ ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവുമാണ്. അതിന് വേണ്ടി കുളിക്കുന്ന വെള്ളത്തിൽ അൽപം ഉപ്പ് ചേർക്കാവുന്നതാണ്. ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നുവെന്നും പറയപ്പെടുന്നു.

TAGS: VASTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.