കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറിയെത്തുന്ന ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാവിലെ 10.15ന് ഹൈക്കോടതി ബാൻക്വെറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് ധർമ്മാധികാരിയുടെ സ്ഥലംമാറ്റം. ഛത്തീസ്ഗഡിലെ റായ്പുർ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |