വയല : വയല മാമ്പിലാവിൽ ക്ഷേത്രത്തിന് സമീപം കുഴിയിൽ വീണ പൂർണ ഗർഭിണിയായ പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വയല പുഷ്പാലയം വീട്ടിൽ ധർമ്മരാജന്റെ പശുവാണ് ഇന്നലെ രാവിലെ 10 മണിയോടെ റബർ ഷീറ്റ് അടിക്കുന്ന മലിനജലം വീഴുന്ന കുഴിയിൽ വീണത്. ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് ഇടുങ്ങിയ കുഴിയിൽ നിന്ന് പശുവിനെ രക്ഷിച്ചത് . കുഴിയിലെ ആസിഡ് കലർന്ന വെള്ളം മൂലം ചൊറിച്ചിൽ അനുഭവപ്പെട്ട ഫയർഫോഴ്സ് ജീവനക്കാർ പിന്നീട് പ്രഥമ ശുശ്രൂഷ തേടി .അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ ടീമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ശ്രീജിത്ത്,കൃഷ്ണകുമാർ,സന്തോഷ്,അനീഷ്,അഭിജിത്,മുഹമ്മദ് സജാദ്,അജയകുമാർ ,വേണു തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |