അടിമാലി: അടിമാലി ടൗണിൽ ബാറിൽ വെച്ചുണ്ടായ വാക്കേറ്റം കത്തിക്കുത്തി കലാശിച്ചു.മൂന്നുപേർക്ക് കുത്തേറ്റു.ഒരാളുടെ നില ഗുരുതരം .ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി ടൗണിലെ മാതാ ബാറിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.അടിമാലി സ്വദേശിയായ ഹരിശ്രീ (44,) , സിനു ഉണ്ണി (30) അനിൽ (27) എന്നിവർക്കാണ് കുത്തേറ്റത്.ഇതിൽ കഴുത്തിൽ കുത്തേറ്റ ഹരിശ്രീയുടെ നിലയാണ് ഗുരുതരം. കുത്തിയ വ്യക്തി ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.ഇരു കൂട്ടരും രാവിലെ മുതൽ ബാറിൽ വച്ച് വാക്കേറ്റം ഉണ്ടായിരുന്നു.തുടർന്ന് വീണ്ടും വൈകുന്നേരം ഇതു സംബന്ധിച്ച് സംഘർഷം ഉണ്ടാവുകയും കത്തിക്കുത്തിൽ കലാശിയ്ക്കുകയു മാ യി രു ന്നു.അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |