തിരുവനന്തപുരം: ഒന്നാം വർഷ ബിരുദ കോഴ്സുകളിലേക്ക് ജൂൺ 7മുതൽ അപേക്ഷ സ്വീകരിക്കുന്ന തരത്തിലാണ് അക്കാഡമിക് കലണ്ടർ തയ്യാറാക്കിയത്. ജൂൺ 16നകം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂൺ 21ന് മുൻപ് ആദ്യ അലോട്ട്മെന്റും 30നകം രണ്ടാം അലോട്ട്മെന്റും ജൂലായ് അഞ്ചിനകം മൂന്നാം അലോട്ട്മെന്റ് നടത്തും. ജൂലായ് ഒന്നിന് ക്ലാസ് തുടങ്ങും. ജൂലായ് 19നാണ് നാലാം അലോട്ട്മെന്റ്. ഓഗസ്റ്റ് 22ന് പ്രവേശനം അവസാനിപ്പിക്കും. ഓഗസ്റ്റ് മുപ്പതിനകം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുണ്ടാവും.
ഒക്ടോബർ 15ന് ആദ്യ സെമസ്റ്റർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ച്, 31ന് ആദ്യ സെമസ്റ്റർ പൂർത്തിയാക്കി നവംബർ 3 മുതൽ 18വരെ പരീക്ഷ നടത്തും. ഡിസംബർ 15നകം ഫലം പ്രസിദ്ധീകരിക്കും. രണ്ടാം സെമസ്റ്റർ നവംബർ 27ന് തുടങ്ങും.മാർച്ച് 31ന് രണ്ടാം സെമസ്റ്റർ ക്ലാസ് പൂർത്തിയാക്കി ഏപ്രിൽ 6 മുതൽ 24വരെ പരീക്ഷ നടത്തും. മേയ് 25നകം ഫലം പ്രസിദ്ധീകരിക്കും.
രണ്ടാംവർഷ വിദ്യാർത്ഥികളുടെ ക്ലാസ് ജൂൺ രണ്ടിന് തുടങ്ങും. ഒക്ടോബർ എട്ടിന് മൂന്നാം സെമസ്റ്റർ ക്ലാസ് പൂർത്തിയാക്കും. നവംബർ 3 മുതൽ 18വരെയാവും മൂന്നാം സെമസ്റ്റർ പരീക്ഷ. ഡിസംബർ 15നകം ഫലം പ്രസിദ്ധീകരിക്കും. ഒക്ടോബർ 9ന് നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും. അടുത്ത മാർച്ച് 31നകം ക്ലാസ് പൂർത്തിയാക്കും. ഏപ്രിൽ 6മുതൽ 24വരെയാണ് നാലാം സെമസ്റ്റർ പരീക്ഷ. ഫലം മേയ് 25നകം പ്രസിദ്ധീകരിക്കും. മേയ് മുതൽ ഇന്റേൺഷിപ്പിനും അവസരമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |