SignIn
Kerala Kaumudi Online
Wednesday, 21 May 2025 8.11 PM IST

കോച്ചിംഗ് ഇല്ലാതെ മൂന്നാം ശ്രമത്തിൽ ആദിത്യനാരായൺ

Increase Font Size Decrease Font Size Print Page
adithya

കൊല്ലം: കോച്ചിംഗില്ലാതെ സ്വപ്രയത്നത്താൽ സിവിൽ സർവീസ് പരീക്ഷയിൽ 357-ാം റാങ്ക് സ്വന്തമാക്കിയിരിക്കുകയാണ് ആശ്രാമം സ്വദേശിയായ എച്ച്. ആദിത്യനാരായൺ (27). തിരുവനന്തപുരം സി.ഇ.ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ ആദിത്യ തന്റെ മൂന്നാം ശ്രമത്തിലാണ് സിവിൽ സർവീസിന്റെ മൂന്ന് കടമ്പകളും കടന്നത്. സോഷ്യോളജിയായിരുന്നു ഐച്ഛിക വിഷയം. കോളേജിലെ പഠന സമത്താണ് കോളേജിലെ പൂർവവിദ്യാർത്ഥികളായ ഐ.എ.എസ് ഉദ്യോഗസ്ഥരുമായി ഇടപെടാൻ ലഭിച്ച അവസരമാണ് സിവിൽ സർവീസ് സ്വപ്നം കാണാൻ ആദിത്യയെ പ്രേരിപ്പിച്ചത്. തുടർന്ന് 2021 മുതൽ പരീക്ഷയ്ക്കായി തയ്യാറെടുപ്പ് ആരംഭിച്ചു. കോളേജ് പഠനം പൂർത്തിയായപ്പോൾ കാമ്പസ് സെലക്ഷൻ വഴി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെന്നൈ ശാഖയിൽ ജോലി ലഭിച്ചു. ജോലിക്കൊപ്പം പരിശീലനം തുടർന്നുകൊണ്ടുപോകാൻ കഴിയാതെ വന്നതോടെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ പഠനത്തിലേക്ക് കടന്നു. ടെസ്റ്റ് സിരീസുകൾക്ക് മാത്രം സ്വകാര്യ പരിശീലന കേന്ദ്രങ്ങളെ ആശ്രയിച്ചു. ലക്ഷ്യം ഐ.എ.എസ് ആയതിനാൽ അടുത്ത പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ആദിത്യ. കൊല്ലം ആശ്രാമം ഗാന്ധി നഗർ 82-ൽ നാരായണീയത്തിൽ ബിസിനസ്കാരായ ഹരികൃഷ്ണന്റെയും സജിതയുടെയും മകനാണ്. സഹോദരി: പാർവതി നാരായണൻ.

TAGS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.