ന്യൂഡൽഹി: വിനോദസഞ്ചാരികൾക്കെതിരെ കാശ്മീരിൽ ഭീകരാക്രമണം നടന്നത് മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരനിൽ. ജമ്മു കാശ്മീരിൽ ഇപ്പോൾ ടൂറിസ്റ്റ് സീസണാണ്. അതിനാൽ നൂറുകണക്കിന് ടൂറിസ്റ്റുകളാണ് എത്തുന്നത്. 90കളിൽ ബോളിവുഡിന്റെ ഇഷ്ട ലൊക്കേഷനായിരുന്നു ബൈസരൻ.
അമർനാഥ് യാത്ര റൂട്ട്
ജൂലായിൽ നടക്കുന്ന അമർനാഥ് തീർത്ഥയാത്രയുടെ റൂട്ടുകളിലൊന്നാണ് പഹൽഗാം. അക്രമണം നടന്ന ബൈസരൻ ട്രക്കിംഗ് നടത്തുന്നവരുടെ ഇഷ്ട്രകേന്ദ്രവും. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ തൂളിയൻ തടാകത്തിലേക്ക് ട്രെക്കിംഗ് നടത്തുന്നവരുടെ ക്യാമ്പുകളിവിടെയാണ്. റിസോർട്ടുകളുമുണ്ട്. പഹൽഗാമിൽ നിന്ന് നടന്നും കുതിരപ്പുറത്തുമാണ് ബൈസരനിലെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |