ഓടുന്ന ബസിന്റെ പിൻസീറ്റിൽ കമിതാക്കൾ ലൈംഗികബന്ധത്തിലേർപ്പെട്ട സംഭവം ഇന്നലെയാണ് പുറത്തുവന്നത്. നവി മുംബയിലായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. അത്തരത്തിൽ ലിഫ്റ്റിൽ നിന്ന് അതിരുവിട്ട സ്നേഹപ്രകടനം നടത്തുന്ന കമിതാക്കളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലിഫ്റ്റിനുള്ളിൽവച്ച് ചുംബിക്കുന്ന കമിതാക്കളാണ് വീഡിയോയിൽ ഉള്ളത്. 'ജോക്കർ ഒഫ് ഇന്ത്യ' എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൗമാരക്കാരനായ യുവാവും രണ്ട് പെൺകുട്ടികളും ലിഫ്റ്റിൽ കയറുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടർന്ന് ഒരു പെൺകുട്ടിയും യുവാവും പരസ്പരം ചുംബിക്കുകയാണ്. മറ്റേ പെൺകുട്ടി ഇത് നോക്കി നിൽക്കുന്നതും കാണാം. തലയ്ക്ക് മുകളിൽ ക്യാമറയുള്ള കാര്യം ഇവർ അറിഞ്ഞില്ല.
സംഭവം നടന്ന സ്ഥലം വ്യക്തമല്ല. വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രായത്തിൽ, ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടാകുന്നത് ശുദ്ധ തെമ്മാടിത്തരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
वाह!! सुनहरे भविष्य की और बढ़ते युवा👏👏 pic.twitter.com/LFk1voJGon
— Joker of India (@JokerOf_India) April 21, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |