SignIn
Kerala Kaumudi Online
Sunday, 18 May 2025 4.34 PM IST

കറുത്ത തക്കാളി കണ്ടിട്ടുണ്ടോ? നിസാരക്കാരനല്ല, ഇതിന്റെ പ്രത്യേകതയെക്കുറിച്ചറിയണം

Increase Font Size Decrease Font Size Print Page
sooraj

സുൽത്താൻ ബത്തേരി: കറുപ്പ് നിറത്തിലുള്ള തക്കാളിയാണ് യുവ കർഷകൻ മാതമംഗലം ചിറക്കമ്പത്തില്ലത്ത് സൂരജ് പുരുഷോത്തമൻ തോട്ടത്തിലെ താരം. ചുവന്ന് തുടുത്ത തക്കാളി പഴം പോലെ എന്ന് പറയുന്ന സ്ഥാനത്ത് ഇവിടെ കറുത്തുരുണ്ട തക്കാളി എന്ന് ആളുകളെ കൊണ്ട് പറയിച്ചിരിക്കുകയാണ് തക്കാളിയിലെ താരമായ കറുത്ത തക്കാളി.

വ്യത്യസ്ത ഇനം കൃഷികളുമായി ശ്രദ്ധ നേടിയ സുരജിന് തക്കാളി പ്രേമം തുടങ്ങിയിട്ട് 5 വർഷമായി. എഴുപതോളം തക്കാളി ഇനങ്ങളാണ് സൂരജിന്റെ കൃഷിയിടത്തിലുള്ളത്. കറുത്ത തക്കാളി അത്ര മോശക്കാരനല്ല. ഓക്സിഡന്റുകളും വൈറ്റമിനുകളും ഏറെയുള്ളതാണ്. അമേരിക്കയിൽ കാട്ടു തക്കാളിയിൽ നിന്ന് വികസിപ്പിച്ച ബ്ലാക്ക് ബ്യൂട്ടിയെന്ന കറുത്ത തക്കാളി ഇന്നു പാക്കിസ്ഥാനിലും യൂറോപ്യൻ രാജ്യങ്ങളിലും കൃഷി ചെയ്യുന്നു. കേരളത്തിൽ അപൂർവമായി ഉണ്ടെങ്കിലും വ്യാപകമായിട്ടില്ല.

സംസ്ഥാനത്തെ മികച്ച വിദ്യാർത്ഥി കർഷകനാണ് സുരജ്. പലരിൽ നിന്നാണ് വിത്തുകളും തൈകളും ശേഖരിച്ച് തക്കാളി കൃഷി ചെയ്തു വരുന്നത്. സൂരജിന്റെ കൈവശം ഇന്ന് 20 ഗ്രാം മുതൽ അരക്കിലോ വരെ തൂക്കം വരു ന്ന വിവിധ തക്കാളി ഇനങ്ങളുണ്ട്. ചായക്കോപ്പയിൽ നട്ട് വിളവെടുക്കാവുന്നവ മുതൽ 10 അടി ഉയരം വരെയുണ്ടാകുന്നവയുണ്ട്.

തക്കാളികളിലെ വൈവിധ്യം തേടി നടക്കുന്നതിനിടെയാണ് ബ്ലാക്ക് ടൊമറ്റോ കയ്യിൽ വന്നുപെട്ടത്. പിങ്ക്, പച്ച, മഞ്ഞ, ചുവപ്പ്, വെള്ള, ബ്രൗൺ, പർപ്പിൾ തുടങ്ങിയ വിവിധ നിറങ്ങളിലുള്ള തക്കാളികളുടെ ശേഖരം സൂരജ് പുരുഷോത്തമൻ പക്കലുണ്ട്. വയനാട്ടിലെ കാലാവസ്ഥയിൽ മിക്ക ഇനം തക്കാളികളും വളരുമെന്നാണ് ഈ യുവ കർഷകൻ പറയുന്നത്. കേരളത്തിലെ വിവിധയിടങ്ങളിലുള്ളവരുമായി തക്കാളി വിത്തുകൾ കൈമാറുകയും പുതിയ സങ്കര ഇനങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.


സുരജ് പുരുഷോത്തമൻ തന്റെ തോട്ടത്തിൽ വിളയിച്ച വിവിധയിനം തക്കാളികളുമായി

യോഗ ക്ളാസ് ഉദ്ഘാടനം ചെയ്തു

ചിക്കല്ലൂർ: ദർശന ലൈബ്രറി, കൽപ്പറ്റ ചേതന യോഗ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചീക്കല്ലൂരിൽ സാംസ്‌കാരികനിലയത്തിൽ ആരംഭിക്കുന്ന യോഗ ക്ലാസ് റിട്ട. ജില്ലവിദ്യാഭ്യാസ ഓഫീസർ എം.കെ. ഉഷാദേവി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.വി. സുജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെബർ സരിത മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. ദർശനലൈബ്രറി സെക്രട്ടറി പി. ബിജു, സി. സച്ചിദാനന്ദൻ ചേതനയോഗ, എം.എസ്. ശിവൻ പിള്ള എന്നിവർ പ്രസംഗിച്ചു. യോഗ ഇൻസ്ട്രക്ടർ എം. ചൈത്ര വരുൺ മാടമന സ്വാഗതവും വരുൺ മാടമന നന്ദിയും പറഞ്ഞു. എല്ലാ ആഴ്ചയിലും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5. 15 മുതൽ 6.15 വരെ സാംസ്‌കാരിക നിലയത്തിൽ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9526132065 ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ചീക്കല്ലൂർ ദർശന ലൈബ്രറി, കൽപ്പറ്റ ചേതന യോഗസെന്റർ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള യോഗ ക്ലാസ് റിട്ട. ഡി.ഇ.ഒ.എം കെ. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു.

TAGS: AGRICULTURE, AGRICULTURE NEWS, BLACK TOMATO, TOMATO, WAYANAD, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.